ചരിത്രം ആവർത്തിക്കുന്നു, മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ് നാട്ടിൽ തരംഗം സൃഷ്ടിച്ച് 'ഐഡന്റിറ്റി'

കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്

dot image

'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. 2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമാണെന്നും, നല്ല മേക്കിങ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്.

മികച്ച പ്രതികരണത്തെ തുടർന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന് തമിഴ് നാട്ടിൽ അമ്പതോളം എക്സ്ട്രാ സ്‌ക്രീനുകളാണ് കൂട്ടിയിരിക്കുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംവിധായകരായ അഖിൽ പോൾ -അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഐഡന്റിറ്റിയില്‍ നിറഞ്ഞുനില്‍ക്കുന്നത് മൂന്ന് കഥാപാത്രങ്ങളാണ്. ഹരനും ആലിഷയും അലനും. ഹരനായി നിറഞ്ഞാടിയിരിക്കുകയാണ് ടൊവിനോ തോമസ്. തന്റെ ചെറു ചലനം പോലും കഥാപാത്രത്തിന്റെ സ്വഭാവത്തില്‍ നിന്ന് വിട്ടുനില്‍ക്കാത്ത വിധം ജാഗ്രത കാട്ടിയിട്ടുണ്ട് പ്രകടനത്തില്‍ ടൊവിനോ തോമസ്. അലൻ ജേക്കബായി വിനയ് റോയ് സിനിമയുടെ നെടുംതൂണാകുന്നു. രൂപത്തിലും ഭാവത്തിലും സൂക്ഷ്‍മത പുലര്‍ത്തിയാണ് ചിത്രത്തില്‍ നടൻ വിനയ് റോയ് പകര്‍ന്നാടിയിരിക്കുന്നത്. തൃഷയുടെ നായികകഥാപാത്രവും നടിയുടെ കരിയറിലെ മാര്‍ക്ക് ചെയ്യപ്പെടുന്ന വേഷങ്ങളിലൊന്നായി മാറുന്നുണ്ട്.

ചിത്രത്തിന്റ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്ക്‍സ് ബിജോയിയാണ്. ഛായാഗ്രാഹണം അഖില്‍ ജോര്‍ജ് . ആക്ഷൻ പശ്ചാത്തലമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ഐഡന്റിറ്റി. ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി.

Content Highlights:  About 50 extra screens have been added for identity in Tamil Nadu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us