ആസിഫിനും ടൊവിനോയ്ക്കും എത്താന്‍ കഴിഞ്ഞില്ല, 'മമ്മൂട്ടിയുടെ അനിയനായത്' ഇങ്ങനെ; ആന്‍സണ്‍ പോള്‍

സോളോ എന്ന സിനിമയിലെ ജസ്റ്റിൻ എന്ന കഥാപാത്രം കണ്ടാണ് ഈ സിനിമയിലേക്ക് സജസ്ററ് ചെയ്യുന്നത്

dot image

മമ്മൂട്ടി നായകനായി 2018 ൽ തിയേറ്ററിലെത്തിയ ചിത്രമാണ് അബ്രഹാമിൻ്റെ സന്തതികൾ. ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയൻ വേഷം ചെയ്തത് അന്ന് പുതുമുഖമായിരുന്ന ആൻസൺ പോളായിരുന്നു. ആസിഫ് അലിയ്ക്ക് കരുതിവെച്ചിരുന്ന വേഷമായിരുന്നു അതെന്നും മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിനാൽ ആസിഫിന് വരാൻ സാധിക്കാത്തതുകൊണ്ടാണ് ആ വേഷം തന്നിലേക്കു എത്തിയതെന്നും പറയുകയാണ് ആൻസൺ പോൾ. റിപ്പോർട്ടർ ലെെവിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'മമ്മൂക്കക്കൊപ്പം 'അബ്രഹാമിൻ്റെ സന്തതികൾ' എന്ന ചിത്രം ചെയ്യുമ്പോഴാണ് മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. സോളോ എന്ന സിനിമയിലെ ജസ്റ്റിൻ എന്ന കഥാപാത്രം കണ്ട് ഹനീഫ് അദേനിയാണ് എന്നെ ഈ സിനിമയിലേക്ക് സജസ്ററ് ചെയ്യുന്നത്. ആ സിനിമയിൽ മമ്മൂട്ടിയുടെ അനിയന്റെ റോൾ ആസിഫ് അലി ആയിരുന്നു ചെയ്യാൻ ഇരുന്നത്. അദ്ദേഹം ആ സമയത്ത് ബി ടെക് എന്ന ചിത്രം ചെയ്യുകയായിരുന്നു. പിന്നെ ടൊവിനോയിലേക്ക് എത്തി അദ്ദേഹവും വേറെ പരിപാടികളിലായി തിരക്കിലായിരുന്നു. അങ്ങനെയാണ് അബ്രഹാമിൻ്റെ സന്തതികൾ എന്നിലേക്ക് എത്തുന്നത്,' ആന്‍സൺ പോൾ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ഒരു മാസത്തോളം ചിത്രത്തിൽ ഉണ്ടായിരുന്നെന്നും എണ്ണിയാൽ ഒടുങ്ങാത്ത ഓർമകളാണ് ആ സെറ്റ് സമ്മാനിച്ചതെന്നും ആൻസൺ കൂട്ടിച്ചേർത്തു.

മോഡലിംഗ് രംഗത്തു സജീവമായ ആന്‍സണ്‍ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 2013മുതലാണ് സിനിമാരംഗത്ത് സജീവമായത്. ബൈജു ജോണ്‍സണ്‍ സംവിധാനം നിര്‍വഹിച്ച കെ.ഖ്യു എന്ന ചിത്രത്തില്‍ സഹ സംവിധായകനായാണ് സിനിമാ ജീവിതത്തിലേക്ക് എത്തുന്നത്. ശിവകാര്‍ത്തികേയന്‍, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം 'റെമോ' എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. തിയേറ്ററിൽ പ്രദർശനം തുടരുന്ന മാർക്കോയിലും ആൻസൺ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlights: Anson Paul on Mammootty's film Abrahaminte Santhathikal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us