ഗെയിം ചേഞ്ചറിനായി വിട്ടുവീഴ്ച; ഷങ്കറും രാം ചരണും പ്രതിഫലം കുറച്ചു?

ഗെയിം ചേഞ്ചറിനായി ഷങ്കറും രാം ചരണും പ്രതിഫലം കുറച്ചുവെന്നാണ് റിപ്പോർട്ട്

dot image

രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. 400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. സിനിയുമായുടെ റിലീസ് അടുത്ത് നിൽക്കുന്ന ഈ വേളയിൽ രാം ചരൺ, ഷങ്കർ എന്നിവരുടെ പ്രതിഫലം സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

ഗെയിം ചേഞ്ചറിനായി ഷങ്കറും രാം ചരണും പ്രതിഫലം കുറച്ചുവെന്നാണ് ഗ്രേറ്റ് ആന്ധ്ര റിപ്പോർട്ട് ചെയ്യുന്നത്. സിനിമയ്ക്കായി രാം ചരൺ 65 കോടിയും ഷങ്കർ 35 കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്. സിനിമയുടെ ചിത്രീകരണത്തിലും റിലീസിലും വന്ന കാലതാമസങ്ങൾ പരിഗണിച്ചാണ് ഇരുവരും പ്രതിഫലം കുറച്ചത് എന്നാണ് സൂചന.

കഴിഞ്ഞ ദിവസം സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം, വമ്പന്‍ ആക്ഷന്‍ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകള്‍ ഉണ്ട്.

വിവിധ ഗെറ്റപ്പുകളില്‍ രാം ചരണ്‍ എത്തുന്ന ചിത്രം പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്നാണ് സിനിമ കണ്ടതിന് ശേഷം സംവിധായകന്‍ സുകുമാര്‍ പറഞ്ഞത്.

രാം ചരണ്‍ നായകനായി എത്തുമ്പോള്‍ കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തുന്നത്. അഞ്ജലിയും മറ്റൊരു നായികയായി എത്തുന്നുണ്ട്. എസ്.ജെ സൂര്യയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

400 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ഗെയിം ചേഞ്ചറിന് മേല്‍ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഇന്ത്യന്‍ 2 എന്ന വമ്പന്‍ പരാജയത്തിന് ശേഷമെത്തുന്ന സിനിമയായതിനാല്‍ ഷങ്കറിന് വിജയം അനിവാര്യമാണ്. ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Content Highlights: Ram Charan and Shankar reportedly slash fees for Game Changer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us