'അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, എന്റെ സിനിമകൾ രക്തരൂഷിതമല്ലായിരുന്നു'; മാർക്കോ റിവ്യൂവുമായി ബാബു ആന്റണി

"ചിത്രത്തിലെ വയലന്‍സിന് വിമർശനങ്ങൾ ഉണ്ടാകാം, പക്ഷേ ഉണ്ണിയുടെ പ്രകടനത്തെയോ സിനിമയുടെ നിർമ്മാണത്തെയോ കുറിച്ച് ഒരു പരാതിയും ഞാൻ കേട്ടിട്ടും കണ്ടിട്ടുമില്ല"

dot image

ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടീമിനെ അഭിനന്ദിച്ച് മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ താരമായ ബാബു ആന്റണി. 'മാര്‍ക്കോ' അതിരുകള്‍ ഭേദിച്ച് മുന്നേറുന്നതില്‍ സന്തോഷമുണ്ടെന്ന് ബാബു ആന്റണി പറഞ്ഞു. തന്റെ സിനിമകളൊന്നും രക്തരൂഷിതമായിരുന്നില്ല. പൂര്‍ണമായും ആക്ഷന്‍ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. സിനിമകളിലെ അനാവശ്യമായ ബലാത്സംഗങ്ങള്‍, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനം എന്നിവയ്‌ക്കെതിരേ എന്നിവയ്‌ക്കെതിരെ ആദ്യം സംസാരിച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു താനെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'മാർക്കോ ടീമിന് അഭിനന്ദനങ്ങൾ. മലയാളം ആക്‌ഷൻ സിനിമയായ ‘മാർക്കോ’ അതിരുകൾ ഭേദിച്ച് വിജയഗാഥ തുടരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഞാൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന് വ്യക്തമാക്കട്ടെ. എന്റെ സിനിമകളൊന്നും രക്തരൂക്ഷിതമായിരുന്നില്ല, പൂർണമായും ആക്‌ഷൻ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അനാവശ്യമായ ബലാത്സംഗങ്ങൾ, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ എന്നിവയ്‌ക്കെതിരെ സിനിമയിൽ ആദ്യം സംസാരിച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു ഞാൻ.

'മാർക്കോ' ഒരു വയലന്‍റ് സിനിമയാണെന്ന് 'മാർക്കോ'യുടെ നിർമാതാക്കൾ വ്യക്തമായി പ്രഖ്യാപിച്ചിരുന്നു, സെൻസർ ബോർഡും എ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. പ്രേക്ഷകർക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്, അതുകൊണ്ട് പരാതികൾക്ക് ഇടമില്ല എന്ന് ഞാൻ കരുതുന്നു. ചിത്രത്തിലെ അക്രമത്തെക്കുറിച്ച് വിമർശനങ്ങൾ ഉണ്ടാകാം, പക്ഷേ ഉണ്ണിയുടെ പ്രകടനത്തെക്കുറിച്ചോ സിനിമയുടെ നിർമ്മാണത്തെക്കുറിച്ചോ ഒരു പരാതിയും ഞാൻ കേട്ടിട്ടും കണ്ടിട്ടുമില്ല. 'മാർക്കോ' എന്ന ചിത്രം അതിരുകൾ ഭേദിച്ച് മുന്നേറുന്നതിൽ ഉണ്ണി മുകുന്ദനും സംവിധായകൻ ഹനീഫ് അദേനിക്കും അഭിനന്ദനങ്ങൾ. 2025 ൽ മലയാള സിനിമകൾക്ക് മികച്ച തുടക്കം തന്നെയാകട്ടെ.

എന്റെ എല്ലാ ആക്‌ഷൻ സിനിമകളും വളരെ കുറഞ്ഞ ബജറ്റിലാണ് നിർമ്മിച്ചത് അതുകൊണ്ടു തന്നെ സാങ്കേതിക പിന്തുണയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ ശരാശരി 6 മണിക്കൂർ കൊണ്ടാണ് ആക്ഷന്‍ സീക്വൻസ് ചെയ്തിരുന്നത്. പക്ഷേ, 90-കളിലെ കുട്ടികളുടെ ആരാധനാപാത്രമായി ഞാൻ മാറിയതിൽ എനിക്ക് സന്തോഷമുണ്ട്, ആയോധനകലകൾ പഠിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാൻ ജിമ്മുകളിൽ ചേരാനും പലരെയും പ്രചോദിപ്പിക്കാനും എനിക്ക് കഴിഞ്ഞു.

ഉത്തമൻ, ട്വെന്റി ട്വെന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ഗ്രാൻഡ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കാക്ക മുട്ടൈ, അടങ്ക മാറു, കായംകുളം കൊച്ചുണ്ണി, മദനോൽസവം, ആർ‌ഡി‌എക്സ് തുടങ്ങിയ സിനിമകൾ അടുത്ത തലമുറയിലും എനിക്ക് മികച്ച അടിത്തറ പാകി. 'ബിഗ് ബജറ്റ് ആക്ഷന്‍ സിനിമകള്‍ ചെയ്യണമെന്ന് എനിക്ക് എന്നും ആഗ്രഹമുണ്ടായിരുന്നു. മാര്‍ക്കോയുടെ വിജയം മലയാളത്തില്‍ അത്തരത്തിലുള്ള കൂടുതല്‍ സിനിമകള്‍ക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കാം. 2025ല്‍ അത്തരത്തിലൊരു ചിത്രത്തില്‍ നായകനായോ സഹതാരമായോ വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,' ബാബു ആന്റണി പറഞ്ഞു.

Also Read:

അതേസമയം, മാർക്കോ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് മാർക്കോ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്.

Content Highlights:  Babu Antony congratulated the 'Marco' team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us