പുതുവർഷത്തിൽ ചാക്കോച്ചനും ലിസ്റ്റിനും വീണ്ടും ഒന്നിക്കുന്നു; ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ 'ബേബി ഗേൾ'

ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് കൂട്ടുകെട്ടാണ് നിർവഹിക്കുന്നത്.

dot image

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടു. ബേബി ഗേൾ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗരുഡൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ വർമ്മയാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.

ത്രില്ലർ മൂഡിലുള്ള ചിത്രത്തിന്റെ രചന ബോബി -സഞ്ജയ് കൂട്ടുകെട്ടാണ് നിർവഹിക്കുന്നത്. 14 വർഷങ്ങൾക്ക് ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടും ലിസ്റ്റിനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബേബി ഗേളിനുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ ആദ്യമായി നിർമ്മിച്ച റോഡ് ത്രില്ലർ ചിത്രം ട്രാഫിക്കിന്റെ രചനയും ബോബി- സഞ്ജയ് ടീമിന്റേതായിരുന്നു. കുഞ്ചാക്കോ ബോബനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

കുഞ്ചാക്കോ ബോബനും ലിസ്റ്റിൻ സ്റ്റീഫനും ഒരുമിച്ച് നിർമ്മിച്ച്, കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന, രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വയനാട്ടിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരേസമയം കുഞ്ചാക്കോ ബോബന്റെ രണ്ട് ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായിരിക്കുകയാണ് ലിസ്റ്റിൻ. പുതുവർഷമായ 2025ൽ മാജിക് ഫ്രെയിംസിന്റേതായി ഇനിയും ഒരുപിടി ചിത്രങ്ങളുടെ അനൗൺസ്മെന്റ്കൾ ഉണ്ടാകുമെന്നാണ് അറിവ്. പി ആർ ഓ മഞ്ജു ഗോപിനാഥ്, അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്.

Content Highlights: Kunchacko Boban and Listin Stephen movie named Baby Girl

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us