ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും; പ്രതീക്ഷയോടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'

ഇന്ത്യൻ സമയം രാവിലെ 6:30 മുതലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്

dot image

82-ാത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും. പുരസ്കാര പ്രഖ്യാപനം നാളെ നടക്കാനിരിക്കെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാപ്രേമികൾ. രണ്ട് നോമിനേഷനുകളുമായി പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ് പുരസ്കാരത്തിൽ ഇന്ത്യയ്ക്കുള്ള പ്രതീക്ഷ. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗത്തിലാണ് സിനിമ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഗോൾഡൻ ഗ്ലോബിൽ ബെസ്റ്റ് ഡയറക്ടർക്കുള്ള പുരസ്കാരത്തിന് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ പരിഗണിക്കപ്പെടുന്നത്.

ഇന്ത്യൻ സമയം രാവിലെ 6:30 മുതലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. എമിലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, ദി ഗേൾ വിത്ത് ദി നീഡിൽ, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, വെർമിഗ്ലിയോ എന്നിവയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിനൊപ്പം മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള കാറ്റഗറിയിൽ മത്സരിക്കുന്ന മറ്റു സിനിമകൾ. ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടിക ചുവടെ.

മികച്ച സിനിമ (ഡ്രാമ)

എ കംപ്ലീറ്റ് അൺനോൺ

കോൺക്ലേവ്

ഡ്യൂൺ പാർട്ട് 2

നിക്കൽ ബോയ്സ്

സെപ്റ്റംബർ 5

ദി ബ്രൂട്ടലിസ്റ്റ്

മികച്ച ചിത്രം (സംഗീതം, ഹാസ്യം)

എ റിയൽ പെയിൻ

അനോറ

ചാലഞ്ചേഴ്സ്

എമിലിയ പെരസ്

ദി സബ്സ്റ്റൻസ്

വിക്കഡ്‌

മികച്ച ചിത്രം (ഇംഗ്ലീഷ് ഇതര ഭാഷ)

എമിലിയ പെരസ്

ഐ ആം സ്റ്റിൽ ഹിയർ

ദി ഗേൾ വിത്ത് ദി നീഡിൽ

ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്

വെർമിഗ്ലിയോ

ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

മികച്ച നടി (ഡ്രാമ)

ആഞ്ജലീന ജോളി - മരിയ

ഫെർണാണ്ട ടോറസ് - ഐ ആം സ്റ്റിൽ ഹിയർ

കേറ്റ് വിൻസ്‌ലെറ്റ് - ലീ

നിക്കോൾ കിഡ്മാൻ - ബേബി ഗേൾ

പമേല ആൻഡേഴ്സൺ - ദി ലാസ്റ്റ് ഷോഗേൾ

ടിൽഡ സ്വിൻ്റൺ - ദി റൂം നെക്സ്റ്റ് ഡോർ

മികച്ച നടൻ (ഡ്രാമ)

അഡ്രിയൻ ബ്രോഡി - ദി ബ്രൂട്ടലിസ്റ്റ്

കോൾമാൻ ഡൊമിങ്കോ - സിങ് സിങ്

ഡാനിയൽ ക്രെയ്ഗ് - ക്വിീർ

റാൽഫ് ഫിയൻസ് - കോൺക്ലേവ്

സെബാസ്റ്റ്യൻ സ്റ്റാൻ - ദ അപ്രൻ്റിസ്

ടിമത്തി ഷാലമേ - എ കംപ്ലീറ്റ് അൺനോൺ

മികച്ച സംവിധായകൻ

ബ്രാഡി കോർബറ്റ് - ദി ബ്രൂട്ടലിസ്റ്റ്

കോറലി ഫാർഗെറ്റ് - ദി സബ്സ്റ്റൻസ്

എഡ്വേർഡ് ബെർഗർ - കോൺക്ലേവ്

ജാക്വസ് ഓഡിയാർഡ് - എമിലിയ പെരെസ്

പായൽ കപാഡിയ - ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്

ഷോൺ ബേക്കർ - അനോറ

മികച്ച നടൻ (സംഗീതം, ഹാസ്യ പ്രാധാന്യമുള്ള സിനിമ)

ഗബ്രിയേൽ ലാബെൽ - സാറ്റർഡേ നൈറ്റ്

ഗ്ലെൻ പവൽ - ഹിറ്റ്മാൻ

ഹ്യൂ ഗ്രാൻ്റ് - ഹെറെറ്റിക്

ജെസി ഐസൻബർഗ് - എ റിയൽ പെയിൻ

ജെസ്സി പ്ലെമൺസ് - കൈൻഡ്സ് ഓഫ് കൈൻഡ്‌നെസ്

സെബാസ്റ്റ്യൻ സ്റ്റാൻ - എ ഡിഫറൻറ് മാൻ

മികച്ച നടി (സംഗീതം, ഹാസ്യ പ്രാധാന്യമുള്ള സിനിമ)

എമി ആഡംസ് - നൈറ്റ്ബിച്ച്

സിന്തിയ എറിവോ - വിക്കഡ്‌

ഡെമി മോർ - ദി സബ്സ്റ്റൻസ്

കാർല സോഫിയ ഗാസ്കോൺ - എമിലിയ പെരസ്

മൈക്കി മാഡിസൺ - അനോറ

സെൻഡായ - ചാലഞ്ചേഴ്സ്

Content Highlights: Golden globe nomination list

dot image
To advertise here,contact us
dot image