അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 ദി റൂൾ ലോകമെമ്പാടും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരു മാസത്തോട് അടുക്കുമ്പോൾ ചിത്രം 1800 കോടി പിന്നിട്ടിരിക്കുകയാണ്. പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോള്‍ എന്ന ചര്‍ച്ചയും സജീവമാണ്.
ഇന്ത്യന്‍ സിനിമയിലെ റെക്കോർഡ് തുകയായ 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗ് ചെയ്യുമെന്നാണ് വിവരം. മിക്കവാറും ജനുവരി 26 നുള്ളില്‍ പുഷ്പ 2 ഒടിടിയിൽ പ്രതീക്ഷിക്കാം.
അതേസമയം, 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ബോക്സ് ഓഫീസിൽ പുഷ്പയുടെ തേരോട്ടം ഇതുപോലെ തുടരുകയാണെങ്കിൽ ആ റെക്കോർഡും പുഷ്പ മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Reports say that Pushpa 2 will soon hit OTT