ലോസ് ആഞ്ചൽസ്: 82-ാത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതോടെ ഇന്ത്യക്ക് നിരാശ. 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്കാരമില്ല. ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് ഈ വിഭാഗത്തിൽ പുരസ്കാരം.
സംഗീത ഹാസ്യ പ്രാധാന്യമുള്ള സിനിമാ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‍കാരം സബ്സ്റ്റൻസ് എന്ന ചിത്രത്തിലൂടെ ഡെമി മോർ സ്വന്തമാക്കി. 'എ ഡിഫറൻറ് മാൻ' എന്ന ചിത്രത്തിലൂടെ സംഗീത, ഹാസ്യ പ്രാധാന്യമുള്ള സിനിമയിലെ മികച്ച നടനായി സെബാസ്റ്റ്യൻ സ്റ്റാൻ തിരഞ്ഞെടുക്കപ്പെട്ടു. മോഷൻ പിക്ച്ചർ വിഭാഗത്തിൽ മികച്ച നടനായി അഡ്രിയൻ ബ്രോഡി ( ചിത്രം - ഐ ആം സ്റ്റീൽ ഹിയർ ). മോഷൻ പിക്ച്ചർ വിഭാഗത്തിൽ മികച്ച നടിയായി ഫെർണാണ്ട ടോറസ് ( ചിത്രം - ദി ഭ്രൂട്ടലിസ്റ്റ് )
മികച്ച സംവിധായകനായി 'ദി ബ്രൂട്ടലിസ്റ്റ് 'എന്ന ചിത്രത്തിലൂടെ ബ്രാഡി കോർബറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ പായൽ കപാഡിയ ഈ വിഭാഗത്തിൽ മത്സരിച്ചിരുന്നു. മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രം, മികച്ച സംവിധായകൻ എന്നീ നോമിനേഷനുകളിലാണ് ചിത്രം മത്സരിച്ചിരുന്നത്. എന്നാൽ ഈ രണ്ടു വിഭാഗങ്ങളിലും ഇന്ത്യയുടെ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്.