ഫ്ലവർ അല്ല വൈൽഡ് ഫയർ, ഇനി മുന്നിലുള്ളത് ദംഗൽ മാത്രം; ഇന്ത്യയിൽ നിന്നും റെക്കോർഡ് കളക്ഷനുമായി പുഷ്പ 2

പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്.

dot image

ആഗോള ബോക്സ് ഓഫീസിൽ തൂഫാനായി മാറിയിരിക്കുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2. റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ 1831 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ ഇന്ത്യയിൽ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് പുഷ്പ 2 സ്വന്തമാക്കി. ചിത്രം ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും സ്വന്തമാക്കിയിട്ടുണ്ട്.

പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്. നേരത്തെ രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. ഇപ്പോഴിതാ 'ബാഹുബലി 2' വിന്റെ കളക്ഷനും വെട്ടിച്ചിരിക്കുകയാണ് പുഷ്പ. 1790 കോടി രൂപയായിരുന്നു ബാഹുബലി 2 വിന്റെ കളക്ഷൻ. 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ബോക്സ് ഓഫീസിൽ പുഷ്പയുടെ തേരോട്ടം ഇതുപോലെ തുടരുകയാണെങ്കിൽ ആ റെക്കോർഡും പുഷ്പ മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്. അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് എപ്പോള്‍ എന്ന ചര്‍ച്ചയും സജീവമാണ്. ഇന്ത്യന്‍ സിനിമയിലെ റെക്കോർഡ് തുകയായ 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 ഒടിടി അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗ് ചെയ്യുമെന്നാണ് വിവരം.

Content Highlights: Pushpa 2 crossed 1800 crores from box office

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us