പതിനൊന്ന് വർഷങ്ങൾക്ക് ശേഷവും ആഘോഷമാക്കി യുവപ്രേക്ഷകർ; റീറിലീസിൽ കേരളത്തിലും ഹിറ്റായി ബോളിവുഡ് ചിത്രം

ബോക്സ്ഓഫീസില്‍ കോടികള്‍ കൊയ്താണ് ചിത്രം മുന്നേറുന്നത്

dot image

റീ റിലീസുകൾ ഇപ്പോൾ തിയേറ്ററുകളിൽ തരംഗം തീർക്കുകയാണ്. പല റീ റിലീസുകൾക്കും മികച്ച കളക്ഷൻ ആണ് ലഭിക്കുന്നത്. അത്തരത്തിൽ തിയേറ്ററുകളിൽ പ്രേക്ഷകരെ നിറയ്ക്കുകയാണ് രൺബീർ കപൂർ ചിത്രമായ 'യേ ജവാനി ഹേ ദീവാനി'. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത സിനിമയ്ക്ക് യുവപ്രേക്ഷകരിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ 6.25 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

1.15 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. തുടർന്നുള്ള ദിവസങ്ങളിലും സിനിമയ്ക്ക് വലിയ ചലനമുണ്ടാക്കാൻ സാധിച്ചു. ഇന്ത്യയിലൊട്ടാകെയുള്ള പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ ആണ് യേ ജവാനി ഹേ ദീവാനി റീ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലും സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. കൊച്ചിയിലെ പിവിആർ സ്‌ക്രീനുകളിൽ പ്രേക്ഷകർ സിനിമയിലെ പാട്ടിനൊത്ത് ചുവടുവെക്കുന്നതും ആഘോഷിക്കുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ബദ്തമീസ് ദിൽ' എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനത്തിനും വലിയ വരവേൽപ്പ് ലഭിക്കുന്നുണ്ട്. തിയേറ്ററിനുള്ളിലെ ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.

അയൻ മുഖർജി സംവിധാനം ചെയ്ത യേ ജവാനി ഹേ ദീവാനിയിൽ രൺബീർ കപൂറിനൊപ്പം ആദിത്യ റോയ് കപൂർ, ദീപിക പദുകോൺ, കൽക്കി കോച്ച്‌ലിൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച പ്രതികരണങ്ങൾ നേടിയ സിനിമയ്ക്ക് പിൽകാലത്ത് ഒരു കൾട്ട് ഫോളോയിങ് ഉണ്ടാകുകയും ചെയ്‌തു. സിനിമയിലെ ഗാനങ്ങളെല്ലാം ഇന്നും ജനപ്രിയമാണ്. വി. മണികണ്ഠൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് അകിവ് അലി ആണ്. പ്രീതം ആണ് സിനിമയ്ക്ക് സംഗീതം നല്‍കിയത്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ ആണ് സിനിമ നിർമിച്ചത്.

Content Highlights: Yeh Jawaani Hai Deewani gets good collection in re release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us