ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ല; രണ്ടാം ഭാഗം തികച്ചും വ്യത്യസ്തം: മോഹൻലാൽ

'ആക്ഷന്‍, ഡ്രാമ തുടങ്ങി ഒരു കമേഴ്സ്യല്‍ ചിത്രത്തില്‍ നിന്ന് പ്രതീഷിക്കുന്നതെല്ലാം എമ്പുരാനിൽ ഉണ്ട്'

dot image

മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്താടിയ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ ഇപ്പോൾ തന്നെ അതിന്റെ കൊടുമുടിയിലാണ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്. ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിൻറെ പ്രതികരണം.

'ആക്ഷന്‍, ഡ്രാമ തുടങ്ങി ഒരു കമേഴ്സ്യല്‍ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് എമ്പുരാന്‍. പക്ഷേ പ്രധാന കാര്യം ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ല എന്നതാണ്. ആദ്യ ഭാഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് രണ്ടാം ഭാഗം. അത് ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്', മോഹന്‍ലാൽ പറഞ്ഞു.

അതേസമയം, 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights:  Mohanlal about Prithviraj movie empuraan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us