നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയിൽ ചന്ദ്രമുഖി സിനിമയിലെ ദൃശ്യങ്ങൾ അനുവാദമില്ലതെ ഉപയോഗിച്ചെന്ന് കാണിച്ച് അഞ്ചുകോടി രൂപ നിർമാതാക്കൾ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ്. ഡോക്യുമെന്‍ററിയില്‍ ഫൂട്ടേജ് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതിന്‍റെ നിരാക്ഷേപപത്രം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ടാണ് നിര്‍മാതാക്കള്‍ ഡോക്യുമെന്ററിക്ക് പിന്തുണയറിയിച്ചത്.
വിവിധ തമിഴ് ഫിലിം ഇന്റസ്ട്രി ട്രാക്കേഴ്സാണ് എക്സ് ഹാന്‍ഡിലൂടെ ശിവാജി പ്രൊഡക്ഷന്‍സിന്റെ എന്‍ ഒ സി പോസ്റ്റ് ചെയ്തിരിക്കുന്നത്. ''നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ഇനിപ്പറയുന്ന ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശിവാജി പ്രൊഡക്ഷന്‍സിന് എതിര്‍പ്പില്ലെന്ന് ഈ നിരാക്ഷേപപത്രത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു'' എന്നതാണ് ഉള്ളടക്കം. നവംബര്‍ 2, 2024 എന്നാണ് ഇതിലെ തിയതി.
Proof to say that the permission to use the footage of Chandramukhi was taken from Sivaji films. Rumour mills can stop working now.#stopfakenews@NetflixIndia @SureshChandraa@AbdulNassaroffl pic.twitter.com/XMjVOFWKrO
— Ramesh Bala (@rameshlaus) January 6, 2025
രജനികാന്ത് നായകനായ ചിത്രമാണ് ചന്ദ്രമുഖി. സിനിമയിൽ താരത്തിന്റെ ജോഡിയായാണ് നയൻതാര അഭിനയിച്ചത്. ഈ ചിത്രത്തിന്‍റെ അണിയറ ദൃശ്യങ്ങളാണ് നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയത്. നേരത്തെ നാനും റൗഡി താൻ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയന്‍താര പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. വിഷയത്തിൽ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തിയിരുന്നു. ഇതിന് പിന്നാലെ നവംബര്‍ 18ന് ഡോക്യുമെന്‍ററി റീലീസ് ചെയ്തു. നാനും റൗഡി താൻ സിനിമയുടെ അണിയറദൃശ്യങ്ങളും ഉൾപ്പെടുത്തിയായിരുന്നു ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ഇത് നിര്‍മാതാക്കളുടെ പരിധിയില്‍ വരുന്നതല്ലെന്നും തങ്ങളുടെ ഫോണുകളില്‍ പകര്‍ത്തിയതാണെന്നുമാണ് നയന്‍താരയുടെ വാദം.
Content Highlights: producers not sought compensation from Nayanthara for using footage from 'Chandramukhi'.