ഗോദയിലെ അദിതി സിംഗ് 100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ നായിക, ജി 2വിൽ ആദിവി ശേഷിനൊപ്പം വാമിക ഗബ്ബിയും

ബോളിവുഡ്, പഞ്ചാബി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയായ വാമിഖ, 'ഗോദ' എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയിരുന്നു.

dot image

തെലുങ്കിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് അദിവി ശേഷ്. സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തകൾ കൊണ്ടും ആദിവി ശേഷ് അഭിനയിക്കുന്ന സിനിമകള്‍ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. തെലുങ്ക് സിനിമയിൽ തന്നെ നാഴികക്കല്ലായിരുന്നു അദിവി നായകനായി എത്തിയിരുന്ന സ്പൈ ത്രില്ലർ 'ഗൂഢാചാരി'.

ശശി കിരൺ ടിക്ക ഒരുക്കിയ ചിത്രം തെലുങ്കിലെ തന്നെ വമ്പൻ ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. 'ഗൂഢാചാരി'യുടെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം 'മേജർ' എന്ന ചിത്രത്തിലൂടെ ശശി കിരൺ ടിക്കയുമായി അദിവി ശേഷ് വീണ്ടും ഒന്നിച്ചപ്പോള്‍ ബ്ലോക്ക് ബസ്റ്റർ വിജയം ആവർത്തിച്ചിരുന്നു. താരത്തിന്‍റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ 'ഹിറ്റ് ദ സെക്കൻഡ് കേസ്' വമ്പൻ വിജയമായിരുന്നു. ഇപ്പോഴിതാ 'ഗൂഢാചാരി'യുടെ തുടർച്ചയായെത്തുന്ന "ജി 2" ഉടൻ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ വാമിഖ ഖബ്ബിയും ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തുന്നുണ്ട്.

ബോളിവുഡ്, പഞ്ചാബി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയായ വാമിഖ, 'ഗോദ' എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയിരുന്നു. പൃഥ്വിരാജ് ചിത്രം '9' ലും പ്രധാന വേഷത്തിലെത്തിയ താരം 'ഭാലേ മഞ്ചി റോജു', 'മാലൈ നേരത്ത് മയക്കം' തുടങ്ങിയ തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വാമിഖയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് 'ജി2'.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലർ ചിത്രം 'ജി 2', വിനയ് കുമാർ സിരിഗിനൈദിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി 2 ഒരു യഥാർത്ഥ പാൻ-ഇന്ത്യ കാഴ്ചയായി മാറുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. ചിത്രത്തിൽ വാമിഖയുടെ കഥാപാത്രം ഏറെ വേറിട്ടതായിരിക്കുമെന്നാണ് സൂചനകള്‍.

"ജി 2 ന്‍റെ അവിശ്വസനീയമായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ആവേശത്തിലാണ്. ആദ്യ ചിത്രം ശ്രദ്ധേയമായ ഒരു ബെഞ്ച്മാർക്ക് സ്ഥാപിച്ചതാണ്, ഈ ലോകത്തേക്ക് ചുവടുവെക്കുന്നത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ടാലന്‍റഡ് ആയ ഈ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം പ്രവർത്തിക്കുന്നത് അതിരുകൾ മറികടക്കാനും എന്‍റെ കഥാപാത്രത്തിന് പുതിയ ഊർജ്ജം നൽകാനും പ്രചോദനമാണ്. ഞങ്ങൾ എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് പ്രേക്ഷകർ അനുഭവിക്കുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല, അത് ഉറപ്പായും അസാധാരണമായിരിക്കും! എന്നാണ് ആദിവി ശേഷിനൊപ്പം അടുത്തിടെ ഒരു യൂറോപ്യൻ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കിയ വാമിഖ സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നത്.

ആദിവി ശേഷിനും വാമിക ഗബ്ബിക്കും ഇമ്രാൻ ഹാഷ്മിയ്ക്കും ഒപ്പം മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരുൾപ്പെടെയുള്ള മികച്ച അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു. ആക്ഷൻ, സ്പൈ എല്ലാം ചേർന്ന് ഒറു എഡ്ജ് ഓഫ് ദ സീറ്റ് അനുഭവം നൽകുന്ന സിനിമയാകും ജി2 എന്നാണ് സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ.

പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്‍റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദും അഭിഷേക് അഗർവാളും ചേർന്ന് നിർമ്മിക്കുന്ന 'ജി2' തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പുറത്തിറങ്ങുന്നുണ്ട്. ഛായാഗ്രഹണം അസീം മുഹമ്മദ്, എഡിറ്റിംഗ് കൊഡാട്ടി പവൻ കല്യാൺ, സംഗീതം ശ്രീചരൺ പക്കാല, പിആർഒ ആതിര ദിൽജിത്ത്.

Content Highlights:  Vamikha Khabbi played the lead role in the film 'G2'

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us