'ക്ലാസിക്കൽ സംഗീതം പഠിക്കണം…'; അനിരുദ്ധിന് എ ആർ റഹ്മാന്റെ ഉപദേശം ഇങ്ങനെ

'അദ്ദേഹം വേറിട്ട് നിൽക്കുന്നു. അത് കഴിവ് കൊണ്ടാണ്'

dot image

യുവ സംഗീത സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് അനിരുദ്ധ് രവിചന്ദർ. ചുരുങ്ങിയ കാലം കൊണ്ട് തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും ഹിറ്റുകൾ ഒരുക്കാൻ അനിരുദ്ധിന് കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ അനിരുദ്ധിനെക്കുറിച്ച് എ ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

നിരവധി സംഗീത സംവിധായകർ നമുക്കുണ്ട്. അവർക്കിടയിൽ വ്യത്യസ്തമായ സംഗീതത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ അനിരുദ്ധിന് സാധിച്ചിട്ടുണ്ട്. എന്നാൽ അനിരുദ്ധിനോട് ക്ലാസിക്കൽ സംഗീതം പഠിക്കണമെന്നും അത്തരം ഗാനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കണമെന്നും എ ആർ റഹ്മാൻ പറഞ്ഞു. 'കാതലിക്ക നേരമില്ലൈ' എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു എ ആർ റഹ്മാൻ.

'അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്. അദ്ദേഹം വലിയ സിനിമകളിൽ പ്രവർത്തിക്കുകയും ഹിറ്റുകൾ നൽകുകയും ചെയ്യുന്നു. 10 അല്ല 10,000 സംഗീത സംവിധായകരുണ്ട് ഇവിടെ. എന്നാൽ അദ്ദേഹം വേറിട്ട് നിൽക്കുന്നു. അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. എന്നാൽ എന്റെ അഭ്യർത്ഥന എന്തെന്നാൽ ക്ലാസിക്കൽ സംഗീതം പഠിച്ച് പാട്ടുകള്‍ ചെയ്യണം. അതിലൂടെ നിങ്ങളുടെ സംഗീതത്തെ സമ്പന്നമാക്കുക മാത്രമല്ല, അടുത്ത തലമുറയെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്,' എ ആർ റഹ്മാൻ പറഞ്ഞു.

അതേസമയം കാതലിക്ക നേരമില്ലൈ പൊങ്കൽ റിലീസായി ജനുവരി 14 നാണ് തിയേറ്ററുകളിലെത്തുന്നത്. 'യെന്നൈ ഇഴുക്കതടി' എന്ന സിനിമയിലെ ഗാനം ഇതിനോടകം എന്ന ട്രെൻഡിങ് ആയിക്കഴിഞ്ഞു. ജയം രവി നായകനാകുന്ന സിനിമയിൽ നിത്യ മേനൻ ആണ് നായികയായി എത്തുന്നത്. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: AR Rahman Offers Friendly Advice to Anirudh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us