ഒരു വരവ് കൂടി വരേണ്ടി വരും; ടോക്‌സിക് വിവാദങ്ങൾക്കിടെ 'കസബ' രണ്ടാം ഭാഗത്തിന് സൂചന നൽകി നിർമാതാവ്

നേരത്തെ സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടി കാണിച്ച് ഗീതു മോഹൻദാസും പാർവതിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു

dot image

മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. ഒരു ഇൻവെസ്റ്റിഗേഷൻ പശ്ചാത്തലത്തിൽ മാസ് സിനിമയുടെ ചേരുവകകളെല്ലാം കൂട്ടിയിണക്കിയായിരുന്നു കസബ ഒരുക്കിയിരുന്നത്.ഗുഡ്‌വില്‍ എന്റർടൈയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് ആയിരുന്നു ചിത്രം നിർമിച്ചത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെപ്പറ്റിയുള്ള സൂചന നൽകിയിരിക്കുകയാണ് ജോബി ജോർജ്.

കസബയിലെ മമ്മൂട്ടിയുടെ ചിത്രത്തോടൊപ്പം 'അന്നും ഇന്നും എന്നും രാജാവാട രാജൻ സക്കറിയ… ഒരു വരവുകൂടി വരും' എന്ന ക്യാപ്ഷനുമായാണ് ജോബി ജോര്‍ജിന്‍റെ പോസ്റ്റ് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.

രാജൻ സക്കറിയ എന്ന പോലീസ് കഥാപാത്രമായാണ് മമ്മൂട്ടി കസബയിലെത്തിയത്. നിതിൻ രൺജി പണിക്കർ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ നേഹ സക്സേന, സമ്പത്, വരക്ഷ്മി ശരത്കുമാർ, ജഗദിഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

നേരത്തെ സിനിമയിലെ സ്ത്രീ വിരുദ്ധതയെ ചൂണ്ടി കാണിച്ച് ഗീതു മോഹൻദാസും പാർവതിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ടോക്സിക് എന്ന സിനിമയുടെ ടീസര്‍ ഇന്ന് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ നിതിൻ രൺജി പണിക്കർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിമർശനവുമായി എത്തിയിരുന്നു. തന്റെ കസബ എന്ന സിനിമയെ സ്ത്രീവിരുദ്ധതയുടെ പേരില്‍‌ വിമർശിച്ച അതേ വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് നിതിൻ പറയുന്നത്.

സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന 'ആൺനോട്ട'ങ്ങളിലാത്ത, 'കസബ'യിലെ 'ആൺമുഷ്ക്ക്' മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി.. ??? - എന്ന് നിതിൻ രണ്‍ജി പണിക്കർ കുറിച്ചു.

Also Read:

ഇന്ന് പുറത്തിറങ്ങിയ ടോക്സിക് പ്രൊമോയിൽ നായകനായ യഷ് സ്ത്രീകളെ എടുത്ത് ഉയർത്തുന്നതും, അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിതിൻ രണ്‍ജി പണിക്കരുടെ പ്രതികരണം. ഇതിന് പിന്നാലെ കസബയും ടോക്സികും സമൂഹമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Content Highlights: Producer Joby George hints about Mammootty film Kasaba second part

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us