ആസിഫ് കലക്കി, അടിപൊളി മേക്കിങ്; ആദ്യ പകുതി അവസാനിക്കുമ്പോൾ മികച്ച പ്രതികരണങ്ങളുമായി 'രേഖാചിത്രം'

രണ്ടാം പകുതിയും മികച്ചതായാല്‍ ചിത്രം ബോക്സ് ഓഫീസിൽ വലിയ നേട്ടമുണ്ടാകും എന്നാണ് പ്രതീക്ഷകൾ.

dot image

'കിഷ്കിന്ധാ കാണ്ഡ’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന ചിത്രമാണ് 'രേഖാചിത്രം'. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയേറ്ററിൽ എത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ആദ്യ പകുതി അവസാനിക്കുമ്പോൾ സിനിമയ്ക്ക് ലഭിക്കുന്നത്. മികച്ച മേക്കിങ് ആണ് സിനിമയുടേതെന്നും ആസിഫ് പ്രകടനം

മികച്ചതാക്കിയിട്ടുണ്ടെന്നുമാണ് ആദ്യ പ്രതികരണങ്ങൾ.

ഹൈ പോയിന്റുകൾ കുറവാണെങ്കിലും ആദ്യ പകുതി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ഉള്ളതെന്നും സിനിമ കണ്ട ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. രേഖാചിത്രം 2025ലെ ആദ്യ ഹിറ്റാകും എന്നും പ്രതികരണങ്ങളിൽ ഉണ്ട്. 'തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ ഇത്ര ഹെവി മേക്കിങ് ആൻഡ് ബ്രില്യൻസ് ഡിമാൻഡിങ് ആയൊരു പടം ജോഫിൻ ആദ്യത്തെ 1 മണിക്കൂർ മികച്ചതാക്കിയിട്ടുണ്ട് എന്നും ഫേസ്ബുക്ക് കുറിപ്പുകളില്‍ പറയുന്നു. രണ്ടാം പകുതിയും മികച്ചതായാല്‍ ചിത്രം ബോക്സ് ഓഫീസിൽ വലിയ നേട്ടമുണ്ടാകും എന്നാണ് പ്രതീക്ഷകൾ.

രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ് ദിലീപ് സൂപ്പർ, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനം ഫാന്റം പ്രദീപ് , സ്റ്റിൽസ് ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്. പിആര്‍ ജിനു അനില്‍കുമാര്‍, വെെശാഖ് വടക്കേടത്ത്.

Content Highlights: Asif Ali movie Rekhachithram gets good response after first half

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us