അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ചിത്രം പൊങ്കൽ റിലീസായി ജനുവരിയിൽ തിയേറ്ററിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
വിടാമുയർച്ചിയുടെ സെൻസറിങ് പൂർത്തിയായി എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ മുപ്പത് മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. ചിത്രം ജനുവരി 23 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ സിനിമയുടെ ടീസർ പുറത്തുവന്നിരുന്നു. നിറയെ ആക്ഷനും ഒപ്പം ഇമോഷനുമുള്ള ഒരു പക്കാ എൻ്റർടൈയ്നർ ആകും ചിത്രമെന്ന സൂചനയാണ് ടീസർ നൽകുന്നത്. അജിത്തിന്റെ കഥാപാത്രം ആരെയോ തേടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സിനിമയുടെ ആദ്യ വിഷ്വലുകൾ കാണുമ്പോൾ മനസിലാകുന്നത്.
#Vidaamuyarchi Censored - U/A
— Sreedhar Pillai (@sri50) January 9, 2025
Runtime - 2hrs 30Mins
Some cuss words muted
Release likely - Jan 23/30 pic.twitter.com/DBUs2924f4
'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'.
[BREAKING] 🚨
— AJITHKUMAR FANS CLUB (@ThalaAjith_FC) January 9, 2025
The Most Awaited #VidaaMuyarchi CBFC Report Is Here!
🎥 Duration: 2hrs 30mins 46secs
✅ Certified: U/A 16+#VidaaMuyarachiCensoredUA pic.twitter.com/mfiAxCd6X6
മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Vidaamuyarchi censor done certified with U/A
.