അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയിൽ നിന്ന് ജി വി പ്രകാശ് പുറത്ത്? സമൂഹ മാധ്യമങ്ങളിൽ ചർച്ച

പ്രഖ്യാപന സമയം ദേവി ശ്രീ പ്രസാദായിരുന്നു സിനിമയുടെ സംഗീത സംവിധായകൻ

dot image

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത് നായകനാകുന്ന ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ പുറത്തുവിട്ട സിനിമയുടെ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. പുതിയ പോസ്റ്ററിൽ സംഗീത സംവിധായകനായ ജി വി പ്രകാശ് കുമാറിന്റെ പേര് നൽകിയിട്ടില്ല എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ജി വി പ്രകാശ് കുമാറിനെ മാറ്റിയോ എന്നതാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. പ്രഖ്യാപന സമയം ദേവി ശ്രീ പ്രസാദായിരുന്നു സിനിമയുടെ സംഗീത സംവിധായകൻ. പിന്നീട് അദ്ദേഹത്തെ മാറ്റിയാണ് ജിവിപിയെ സിനിമയുടെ സംഗീത സംവിധായകനാക്കിയത്. ഇപ്പോൾ ജി വി പ്രകാശിനെയും മാറ്റിയോ എന്നാണ് ആരാധകരുടെ ചോദ്യം.

എന്നാൽ ജി വി പ്രകാശ് കുമാറും സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പുറത്താക്കിയപക്ഷം അദ്ദേഹം പോസ്റ്റർ പങ്കുവെക്കുകയില്ലല്ലോ എന്നാണ് ചില പ്രേക്ഷകരുടെ മറുചോദ്യം.

ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Was GV Prakash Kumar sacked from Ajith's Good Bad Ugly

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us