ശ്രദ്ധ മുഴുവൻ ഇനി ഇവിടെ, റേസിങ് കഴിയും വരെ സിനിമ ചെയ്യില്ലെന്ന് അജിത്ത് കുമാർ

ജനുവരി 11ന് നടക്കാനിരിക്കുന്ന എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കുന്ന ടീമുകളിലൊന്ന് അജിത്തിന്‍റേതാണ്

dot image

റേസിംഗ് കഴിയും വരെ സിനിമകൾ കമ്മിറ്റ് ചെയ്യില്ലെന്ന് അജിത് കുമാർ. ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവൻ റേസിങ്ങിൽ ആണെന്നും അത് കഴിയും വരെ മറ്റു കമ്മിറ്റ്മെന്റുകൾ ഒഴിവാക്കുമെന്നും നടൻ പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. മാർച്ചിനും ഒക്ടോബറിനും ഇടയിൽ ഒരു സിനിമ ചെയ്യാൻ സാധ്യത ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.

'നിലവില്‍ മോട്ടോര്‍ സ്പോര്‍ട്സില്‍ ഒരു ഡ്രൈവര്‍ എന്നതിനപ്പുറം ഒരു ടീം ഉടമ എന്ന നിലയില്‍ ഇടപെടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ റേസിംഗ് സീസണ്‍ ആരംഭിക്കുന്നതുവരെ ഞാന്‍ പുതിയ ചിത്രങ്ങളുടെയൊന്നും കരാര്‍ ഒപ്പിടുന്നില്ല. ഒക്ടോബറിനും റേസിംഗ് സീസണ്‍ ആരംഭിക്കുന്ന മാര്‍ച്ചിനും(2025) ഇടയില്‍ ഞാന്‍  സിനിമകളില്‍ അഭിനയിച്ചേക്കും. അതിനാല്‍ ആര്‍ക്കും ബുദ്ധിമുട്ടേണ്ടിവരില്ല. അതിനാല്‍ റേസ് ചെയ്യുമ്പോള്‍ എനിക്ക് അതില്‍ പൂര്‍ണ്ണ ശ്രദ്ധ കൊടുക്കാനാവും. അജിത്ത് കുമാര്‍ റേസിംഗ് എന്ന സ്വന്തം ടീം രൂപീകരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി,' അജിത്ത് കുമാർ പറഞ്ഞു.

ജനുവരി 11ന് നടക്കാനിരിക്കുന്ന എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കുന്ന അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടന്‍ അജിത്ത്. അടുത്തിടെ കാർ റെയ്സിങ് പരിശീലനത്തിനിടെ അജിത്ത് അപകടത്തില്‍‌ പെട്ടിരുന്നു. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല. ട്രാക്കിൽ വെച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി കൂടിയാണ് ഇദ്ദേഹം. 2010ലെ എംആർഎഫ് റേസിങ് സീരീസിൽപങ്കെടുത്ത അജിത് പിന്നീട് ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന നിരവധി റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളും കടന്ന് ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ വരെ പങ്കെടുത്തിട്ടുണ്ട്.

Content Highlights: Ajith Kumar will not do the film until racing is done

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us