പുഷ്പ 2 ന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന സിനിമ ഇതായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. ഇന്ത്യൻ സിനിമയിലെ പല പ്രമുഖ സംവിധായകരുടെ പേരുകളും അടുത്ത അല്ലു പ്രോജക്ടിന്റേതായി കേൾക്കുന്നുണ്ട്.. ഇതിനിടയിൽ ബോളിവുഡ് സംവിധയകാൻ സജ്ഞയ് ലീല ബൻസാലിയെ സന്ദർശിച്ചിരിക്കുകയാണ് നടൻ.
മുംബൈയിലെ സജ്ഞയ് ലീല ബൻസാലിയുടെ ഓഫീസിലെത്തിയാണ് അല്ലു സംവിധായകനെ സന്ദർശിച്ചത്. ഈദിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും കൂടിക്കാഴ്ചയുടെ കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും ഈ കൂട്ടുകെട്ടിന്റെ സിനിമ വരുമോ എന്നതിന്റെ ആകാംഷയിലാണ് എല്ലാവരും.
#AlluArjun at Director #SanjayLeelaBhansali Office in Mumbai today. pic.twitter.com/V9YR7afYPk
— Gulte (@GulteOfficial) January 9, 2025
അതേസമയം ആദ്യ പതിപ്പില്‍ നിന്നും 20 മിനിറ്റ് അധിക ഫൂട്ടേജുമായി പുഷ്പ 2 ന്റെ പുതിയ പതിപ്പ് ജനുവരി 17 മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ഇത്തരത്തിൽ അഡീഷണൽ ഫൂട്ടേജ് സിനിമയിൽ കൂട്ടിച്ചേർക്കുന്നതോടെ അത് സിനിമയുടെ കളക്ഷനെ ഇനിയും വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. നേരത്തെ സിനിമയുടെ ഒടിടി റിലീസ് സമയത്ത് ചിത്രത്തിൽ നിന്നുള്ള ഡിലീറ്റഡ് സീനുകൾ കൂട്ടിച്ചേർക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാൾ കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത് ഹിന്ദി പതിപ്പിനാണ്. നേരത്തെ രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. ഇപ്പോഴിതാ 'ബാഹുബലി 2' വിന്റെ കളക്ഷനും വെട്ടിച്ചിരിക്കുകയാണ് പുഷ്പ. 1790 കോടി രൂപയായിരുന്നു ബാഹുബലി 2 വിന്റെ കളക്ഷൻ. 2000 കോടിയിലേക്ക് കുതിക്കുന്ന പുഷ്പയ്ക്ക് മുന്നിലുള്ളത് ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ റെക്കോർഡാണ്. 2070 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ബോക്സ് ഓഫീസിൽ പുഷ്പയുടെ തേരോട്ടം ഇതുപോലെ തുടരുകയാണെങ്കിൽ ആ റെക്കോർഡും പുഷ്പ മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്.
Content Highlights: Allu Arjun Meets Sanjay Leela Bhansali