കോമഡിയും ട്വിസ്റ്റും കിടിലൻ, കൈയ്യടി നേടി അനശ്വര; മികച്ച പ്രതികരണങ്ങളുമായി 'എന്ന് സ്വന്തം പുണ്യാളൻ'

സാം സിഎസ്സിന്റെ മ്യൂസിക്കിനും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്

dot image

ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങൾ നേടി 'എന്ന് സ്വന്തം പുണ്യാളൻ'. ചിത്രത്തിൽ മികച്ച പ്രകടനമാണ് അർജുൻ അശോകനും അനശ്വര രാജനും ബാലുവും കാഴ്ചവെച്ചിരിക്കുന്നതെന്നും സിനിമയുടെ രണ്ടാം പകുതി മികച്ചുനിൽക്കുന്നെന്നുമാണ് ആദ്യ പ്രതികരണങ്ങൾ. കോമഡിയും ത്രില്ലറും കൃത്യമായ അളവിൽ ചേർത്ത സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ടെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്.

ഗുരുവായൂരമ്പല നടയിൽ, അബ്രഹാം ഓസ്‌ലർ, നേര്, രേഖാചിത്രം എന്നീ സിനിമകൾക്ക് ശേഷം എന്ന് സ്വന്തം പുണ്യാളനിലൂടെ അനശ്വര രാജൻ വിജയം ആവർത്തിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ട്വിസ്റ്റിനും സാം സിഎസ്സിന്റെ മ്യൂസിക്കിനും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. അനശ്വര രാജൻ, അർജുൻ അശോകൻ, ബാലു വർഗീസ് ടീം ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും സിനിമകയ്ക്കുണ്ട്. ഇവരെ മൂന്ന് പേരെയും കൂടാതെ രണ്‍ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 12 വർഷമായി നിരവധി അഡ്വെർടൈസ്‌മെന്റുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും പ്രശസ്തനായ മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.

എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.

Content Highlights: Ennu Swantham Punyalan gets good response after first show

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us