ഗെയിം ഓവർ! വീണ്ടും അടിപതറി ഷങ്കർ; മോശം പ്രതികരണങ്ങളുമായി രാം ചരണിന്റെ ഗെയിം ചേഞ്ചർ

മോശം പ്രതികരണങ്ങൾക്കിടയിലും രാം ചരണിന്റെയും പ്രകടനത്തിനും തമന്റെ സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്

dot image

ആദ്യ ഷോകൾ അവസാനിക്കുമ്പോൾ മോശം പ്രതികരണങ്ങൾ നേടി ഷങ്കർ ചിത്രമായ ഗെയിം ചേഞ്ചർ. വലിയ പ്രതീക്ഷകളുമായി തിയേറ്ററിലെത്തിയ രാം ചരൺ സിനിമയ്ക്ക് ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ. ഷങ്കറിന്റെ മുൻ ചിത്രമായ ഇന്ത്യൻ 2 വിനേക്കാൾ ഗെയിം ചേഞ്ചർ മികച്ചു നിൽക്കുന്നുവെങ്കിലും സംവിധായകന്റെ സ്ഥിരം സിനിമകളെ പോലെ ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

സിനിമയിലെ ആദ്യ പകുതിയിലെ റൊമാൻസ് സീനുകളും കോമഡി ട്രാക്കും നിരാശപ്പെടുത്തിയെന്നും ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതി ആദ്യ പകുതിയേക്കാൾ ഭേദപ്പെട്ടതാണെന്നും എന്നാൽ ഷങ്കറിന്റെ തന്നെ മുൻ സിനിമകളെ ഓർമിപ്പിക്കും വിധം പ്രെഡിക്റ്റബിൾ ആണ് സിനിമയെന്നും അഭിപ്രായങ്ങളുണ്ട്. മോശം പ്രതികരണങ്ങൾക്കിടയിലും രാം ചരണിന്റെയും പ്രകടനത്തിനും തമന്റെ സംഗീതത്തിനും മികച്ച അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കിലെ രാംചരണിന്റെ പ്രകടനം മികച്ചുനിന്നുവെന്നും ചിത്രം കഥാപരമായി പിന്നോക്കം പോകുമ്പോഴും രാംചരണിന്റെ പ്രകടനമാണ് സിനിമയെ പിടിച്ചുനിർത്തുന്നതെന്നും റിവ്യൂസിൽ പറയുന്നു.

400 കോടി ബഡ്ജറ്റിൽ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിയാര അദ്വാനി, എസ് ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ഈ ഗാനങ്ങൾ ഷൂട്ട് ചെയ്യാനായി ഷങ്കർ ചെലവാക്കിയത് 92 കോടി രൂപയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ചിത്രത്തിലെ നാനാ ഹൈറാനാ എന്ന ഗാനം ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. 17.6 കോടിയാണ് ഈ ഗാനത്തിനായി മാത്രം ഷങ്കർ ചെലവാക്കിയത്.

രചന- സു. വെങ്കടേശന്‍, വിവേക്, കഥ-കാര്‍ത്തിക് സുബ്ബരാജ്, സഹനിര്‍മ്മാതാവ്- ഹര്‍ഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമന്‍, എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, ആന്റണി റൂബന്‍, സംഭാഷണങ്ങള്‍- സായ് മാധവ് ബുറ, കലാസംവിധായകന്‍- അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രാഫര്‍- അന്‍മ്പറിവ്, നൃത്തസംവിധായകര്‍- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്‌കോ മാര്‍ട്ടിസ്, ജോണി, സാന്‍ഡി, ഗാനരചയിതാക്കള്‍- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസര്‍ല ശ്യാം, ബാനര്‍- ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, പിആര്‍ഒ- ശബരി.

Content Highlights: Ramcharan film Game changer receives poor response after first show

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us