അതിസുന്ദരനായതുകൊണ്ട് ആ നടന്റെ കഠിനാധ്വാനത്തിന് വേണ്ട ശ്രദ്ധ കിട്ടാറില്ല: ഉണ്ണി മുകുന്ദന്‍

അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലാകുന്നുണ്ട്

dot image

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ ഉത്തരേന്ത്യന്‍ ബോക്‌സ് ഓഫീസുകളില്‍ ചലനം സൃഷ്ടിച്ച് മുന്നേറുകയാണ്. ഇതിനൊപ്പം ചിത്രത്തിലെ താരങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. അത്തരത്തില്‍ ഉണ്ണി മുകുന്ദന്‍ വിവിധ അഭിനേതാക്കളെ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

മാര്‍ക്കോയില്‍ നായകനായി എത്തിയ ഉണ്ണി മുകുന്ദന്‍ കേരളത്തില്‍ പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കായി വന്നിരുന്നില്ലെങ്കിലും, സിനിമയുടെ ഹിന്ദി വേര്‍ഷന്‍ റിലീസിന് പിന്നാലെ ഹിന്ദി ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നുണ്ട്. ഇതിലെ ഭാഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവിധ അഭിനേതാക്കളിലെ ഏറ്റവും പ്രിയപ്പെട്ട കാര്യത്തെ കുറിച്ച് പറയാനുള്ള ചോദ്യമുണ്ടായിരുന്നു. മമ്മൂട്ടി,മോഹന്‍ലാല്‍,ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരെ കുറിച്ചാണ് അവതാരക ചോദിച്ചത്. ഇതില്‍ ഹൃത്വിക് റോഷനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞ കമന്റ് ശ്രദ്ധ നേടുകയായിരുന്നു.

'ഹൃത്വിക് കഠിനാധ്വാനത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതീകമാണെന്ന് തന്നെ പറയാം. പക്ഷെ അതിസുന്ദരനായതുകൊണ്ട് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല. എപ്പോഴും അതിനെ കാണാതെ പോകും,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഹൃത്വിക് റോഷനെ പറ്റി വളരെ മികച്ച നിരീക്ഷണമാണ് ഉണ്ണി മുകുന്ദന്‍ നടത്തിയിരിക്കുന്നതെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. എച്ച് ആര്‍ ഫാന്‍സ് നടന്‍റെ വാക്കുകളെ ആഘോഷമാക്കുന്നുണ്ട്.

മറ്റ് അഭിനേതാക്കളെ കുറിച്ചും അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ സംസാരിക്കുന്നുണ്ട്. 'മമ്മൂക്ക സ്‌പെഷ്യല്‍ ആണ്. കാരണം അദ്ദേഹം വളരെ മനോഹരമായി കുടുംബത്തെയും ജോലിയെയും ബാലന്‍സ് ചെയ്യും. എനിക്കും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹമുണ്ട്. മോഹന്‍ലാല്‍ ആകട്ടെ പ്രെസെന്റില്‍ ജീവിക്കുന്ന ആളാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് ഇന്ത്യയ്ക്കും ലോകത്തിനും മുന്നില്‍ കാണിച്ചു കൊടുത്ത നടനാണ് ഷാരൂഖ് ഖാന്‍,' ഉണ്ണി മുകുന്ദന് പറഞ്ഞു.

അതേസമയം, ആഗോളതലത്തില്‍ മാര്‍ക്കോ ഇതിനകം 100 കോടി കടന്നു കഴിഞ്ഞു. തമിഴ്, തെലുങ്ക് മൊഴിമാറ്റ പതിപ്പുകളില്‍ നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.

Content Highlights: Unni Mukundan's comment about Hrithik Roshan goes viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us