പുത്തൻ റിലീസുകൾക്ക് വെല്ലുവിളിയായി 12 വർഷം മുമ്പത്തെ ചിത്രം; പൊങ്കൽ വിന്നറാകുമോ വിശാലിന്റെ മദ ഗജ രാജ?

12 വർഷങ്ങൾക്ക് ഇപ്പുറവും സിനിമ ഫ്രഷ് ആയി തന്നെ ഉണ്ടെന്നും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നുമാണ് റിവ്യൂസ് സൂചിപ്പിക്കുന്നത്

dot image

വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് മദ ഗജ രാജ. ചില സാമ്പത്തിക ബാധ്യതകൾ കാരണം റിലീസ് മുടങ്ങിയ ചിത്രം 12 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലേക്ക് എത്തുകയാണ്. പൊങ്കൽ റിലീസായി ചിത്രം ഇന്ന് തിയേറ്ററിലെത്തും. സിനിമയുടെ റിലീസിന് മുന്നോടിയായി സിനിമയിലെ അണിയറപ്രവർത്തകർക്കും മാധ്യമങ്ങൾക്കുമായി ഒരു പ്രീമിയർ ഷോ സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ഷോ കഴിഞ്ഞപ്പോൾ സിനിമയ്ക്ക് ലഭിച്ചത്.

12 വർഷങ്ങൾക്ക് ഇപ്പുറവും സിനിമ ഫ്രഷ് ആയി തന്നെ ഉണ്ടെന്നും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്നുമാണ് റിവ്യൂസ് സൂചിപ്പിക്കുന്നത്. സന്താനത്തിന്റെ കോമഡിക്കും മികച്ച പ്രതികരണങ്ങൾ നേടുന്നുണ്ട്. രണ്ടാം പകുതിയിലെ കോമഡി സീനുകൾ സിനിമയുടെ പ്രത്യേകതയാണെന്നും വിശാലിന്റെ ഫൈറ്റുകൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. നിരവധി പരാജയ സിനിമകൾക്ക് ശേഷം ബോക്സ് ഓഫീസിൽ വിശാലിന്റെ വമ്പൻ തിരിച്ചുവരവാകും മദ ഗജ രാജയെന്നും അഭിപ്രായങ്ങളുണ്ട്.

അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം.നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ.എൽ, എൻ.ബി.ശ്രീകാന്ത്. നേരത്തെ സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ വിശാൽ ഏറെ ക്ഷീണിതനായി കാണപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. നടന്റെ ശരീരം തീരെ മെലിഞ്ഞിരിക്കുകയായിരുന്നു മാത്രമല്ല പ്രസംഗിക്കുന്നതിനിടയിൽ പലയാവർത്തി നാക്ക് കുഴയുകയും മൈക്ക് പിടിക്കുമ്പോൾ കൈകൾ വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തുടർന്ന് കടുത്ത പനിയാണ് വിശാലിന്റെ ആരോഗ്യസ്ഥിതിക്ക് പിന്നിലുള്ള കാരണം എന്ന് പുറത്തുവന്നിരുന്നു.

Content Highlights: Vishal's delayed film Madha Gadha raja gets good response

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us