'ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി'; ശാലിനിയെ കെട്ടിപ്പിടിച്ച് അജിത്ത്, വീഡിയോ വൈറൽ

വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്

dot image

തമിഴ് നടൻ അജിത്ത് കുമാറിന്‍റെ റേസിങ് ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടിയത് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അജിത്തിന്‍റെ ഭാര്യ ശാലിനിയും മക്കളും റേസിംഗ് വേദിയില്‍ എത്തിയിരുന്നു. റേസിന് ശേഷം നടൻ തന്റെ പ്രിയതമയ്ക്ക് നന്ദി പറയുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

'ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി' എന്ന് അജിത് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്. മകനെ കെട്ടിപ്പിടിക്കുന്നതും ശാലിനിയെ ചുംബിക്കുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നിരവധിപേർ ഈ നേട്ടത്തിൽ നടനെ അഭിനന്ദിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ കാർ റെയ്സിങ് പരിശീലനത്തിനിടെ അജിത്ത് അപകടത്തില്‍‌ പെട്ടിരുന്നു. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ ഉണ്ടായെങ്കിലും അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല. ട്രാക്കിൽ വെച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലുള്ള കാര്‍റേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടന്‍ അജിത്ത്. ഇന്ത്യൻ നടന്മാരിൽ അന്താരാഷ്ട്ര റേസിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഏകവ്യക്തി കൂടിയാണ് ഇദ്ദേഹം. 2010ലെ എംആർഎഫ് റേസിങ് സീരീസിൽ പങ്കെടുത്ത അജിത് പിന്നീട് ചെന്നൈ, മുംബൈ, ഡൽഹി എന്നിങ്ങനെ ഇന്ത്യയിൽ നടന്ന നിരവധി റേസിങ് സർക്യൂട്ടുകൾ പിന്നിട്ട് ജർമനിയിലും മലേഷ്യയിലും നടന്ന റേസിങ്ങുകളിലും ഫോർമുല 2 ചാമ്പ്യൻഷിപ്പിലും ഉള്‍പ്പടെ പങ്കെടുത്തിട്ടുണ്ട്.

Content Highlights: Ajith Kumar celebrates his winning moment with with wife Shalini on the racing track

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us