ധൂം 4 ൽ പുത്തൻ ഗെറ്റപ്പിൽ രണ്‍ബീര്‍, വില്ലന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരമെന്ന് സൂചന; ചിത്രീകരണം അടുത്തവര്‍ഷം

ധൂം 4 ൽ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും ഉണ്ടായിരിക്കില്ല.

dot image

ന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ആക്ഷൻ എന്റർടൈനർ ചിത്രമായിരുന്നു ധൂം. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കിടിലന്‍ പാട്ടുകളുമുള്‍പ്പെടെ ത്രില്ലൊട്ടും ചോരാതെ നിർമിച്ച ബിഗ് ബജറ്റ് ചിത്രം വലിയ വിജയമായതോടെ സിനിമയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടായി. ഇപ്പോഴിതാ സിനിമയുടെ നാലാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വർഷം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുകയെന്നും നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത വർഷം ഏപ്രിലിൽ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ മൂന്ന് ഭാഗങ്ങളുടെ തുടർച്ചായായല്ലാതെ ഒരു റീബൂട്ട് എന്ന നിലയിലാണ് നാലാം ഭാഗം ഒരുങ്ങുക. ആദ്യ ഭാഗങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നാലാം ഭാഗത്തിൽ ഉണ്ടായിരിക്കില്ല. പകരം ബോളിവുഡിൽ നിന്നുള്ള രണ്ടു പുതിയ താരങ്ങളാകും ആ വേഷം കൈകാര്യം ചെയ്യുക.ചിത്രത്തിലേക്ക് രണ്ട് നടിമാരെയും വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാനുള്ള താരത്തെയും പ്രൊഡക്ഷന്‍ ടീം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വില്ലനായി തെന്നിന്ത്യയില്‍ നിന്നുള്ള ഒരു നടനെ പരിഗണിക്കുന്നതായാണ് വിവരം.

Also Read:

യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാമായണം ഒന്നും രണ്ടും ഭാഗങ്ങളും, സഞ്ജയ് ലീല ബൻസാലി ചിത്രം ലവ് ആൻഡ് വാറും പൂർത്തിയാക്കിതിനുശേഷമായിരിക്കും രൺബീർ ധൂം 4 ൽ ജോയിൻ ചെയ്യുക.

Content Highlights: Reports that Ranbir will arrive in a new getup in Dhoom 4

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us