പൊങ്കൽ ആഘോഷിക്കാൻ തലൈവരുടെ ജയിലർ 2; ഒന്നല്ല, രണ്ട് ടീസർ നാളെ എത്തുമെന്ന് റിപ്പോർട്ടുകൾ

നാലു മിനിറ്റും മൂന്ന് സെക്കന്റും ദൈർഘ്യമുള്ള സിനിമയുടെ ടീസറിന്റെ വര്‍ക്കുകള്‍ പൂർത്തിയായെന്നും റിപ്പോർട്ടുകൾ ഉണ്ട്

dot image

രജനികാന്ത് ആരാധകർ ആഘോഷമാക്കിയ വിജയമായിരുന്നു 2023 ൽ പുറത്തിറങ്ങിയ ജയിലർ സിനിമയുടേത്. ബീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം സംവിധായകൻ നെൽസൺ ദിലീപ് കുമാറിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ജയിലർ. സിനിമയ്‌ക്കൊരു രണ്ടാം ഭാഗം ഒരുങ്ങുന്നെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് നാളുകളായി ഉയർന്നുകേൾക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ നിർമാതാക്കളായ സൺപിച്ചേഴ്‌സ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു പോസിറ്ററിൽ നിന്ന് ജയിലർ 2 വിന്റെ വരവ് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

സൺ പിക്‌ചേഴ്‌സിൻ്റെ അടുത്ത സൂപ്പർ സാഗയുടെ അനൗൺസ്‌മെൻ്റ് ടീസർ നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കളുടെ പോസ്റ്റ്. ഇതോടെയാണ് ഇത് ജയിലർ 2 വിന്റെ അപ്ഡേറ്റ് ആണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചത്. നാലു മിനിറ്റും മൂന്ന് സെക്കന്റും ദൈർഘ്യമുള്ള സിനിമയുടെ ടീസറിന്റെ വര്‍ക്കുകള്‍ പൂർത്തിയായെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒന്നല്ല രണ്ട് ടീസറുകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമിച്ചത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു.

അനിരുദ്ധ് ആയിരുന്നു സിനിമയ്ക്കായി സംഗീതസംവിധാനം നിർവഹിച്ചത്. സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞാലുടൻ താരം ജയിലർ 2 വിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights: Two teasers of rajanikanth Jailer 2 will arrive tomorrow

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us