ഗെയിം ചേഞ്ചർ സിനിമയിൽ പൂർണ്ണ തൃപ്തനല്ല, ഇനിയും നന്നാക്കാമായിരുന്നു; ഷങ്കർ

സമയ പരിമിതി മൂലം ഗെയിം ചേഞ്ചറിലെ പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്

dot image

രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് തണുപ്പൻ പ്രകടനമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഗെയിം ചേഞ്ചർ സിനിമയിൽ താൻ പൂർണ തൃപ്തനല്ലെന്ന് പറയുകയാണ് സംവിധായകൻ ഷങ്കർ. സിനിമ ഇനിയും നന്നാക്കാമായിരുനെന്നും അദ്ദേഹം പറഞ്ഞു. തമിഴ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എല്ലാ ഫിലിം മേക്കേഴ്‌സിനും അങ്ങനെയാണ്, പൂർണ തൃപ്തി ഉണ്ടാകില്ല, സിനിമ ഇനിയും നന്നാക്കാമായിരുന്നുവെന്ന് തോന്നും. ഗെയിം ചേഞ്ചറിന്റെ ഔട്ട്‌പുട്ടിൽ ഞാൻ പൂർണ്ണമായി തൃപ്തനല്ല, സമയ പരിമിതി മൂലം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. സിനിമയുടെ ആകെ ദൈർഘ്യം 5 മണിക്കൂറിൽ കൂടുതലുണ്ട്,' ഷങ്കർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 186 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇതിന്റെ ഔദ്യോഗിക പോസ്റ്ററും ഗെയിം ചേഞ്ചർ ടീം റിലീസ് ചെയ്തിരുന്നു. പിന്നാലെ ഈ കണക്കുകൾ വ്യാജമാണെന്ന വിമർശനങ്ങൾ ഉയർന്നു.

യഥാർത്ഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. മുമ്പും പല താരങ്ങളുടെ സിനിമകളും ചെറിയ അളവിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെങ്കിലും ഇത് തെലുങ്ക് സിനിമയ്ക്ക് തന്നെ നാണക്കേടാണെന്നും പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Content Highlights: Director Shankar says that he is not completely satisfied with the Game Changer movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us