വടക്കൻ വീരഗാഥ ആൾട്ടർനേറ്റീവ് ഹിസ്റ്ററി അല്ല, അത് ഫോക്ക്‌ലോര്‍ ആണ്: ജോഫിൻ ടി ചാക്കോ

'ആർആർആർ അത്തരത്തിൽ പറയാവുന്ന സിനിമയാണ്'

dot image

ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ഴോണറിൽ കഥ പറഞ്ഞ് തിയേറ്ററുകളിൽ വലിയ വിജയം നേടുന്ന ചിത്രമാണ് രേഖാചിത്രം. ജോഫിൻ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന ഴോണറിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ വേളയിൽ തന്റെ പ്രിയപ്പെട്ട ആൾട്ടർനേറ്റീവ് ഹിസ്റ്ററി സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ജോഫിൻ.

'ആൾട്ടർനേറ്റീവ് ഹിസ്റ്ററി എന്ന് പറയുമ്പോൾ ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നീ സിനിമകളാണ് ആദ്യം ഓർമ വരുന്നത്. മലയാളത്തിൽ വടക്കൻ വീരഗാഥ എല്ലാവരും പറയുന്നുണ്ട്. എന്നാൽ വടക്കൻ വീരഗാഥ ആൾട്ടർനേറ്റീവ് ഹിസ്റ്ററി അല്ല. അതൊരു ചരിത്രസംഭവമല്ല, ഒരു ഫോക്ക്‌ലോര്‍ പോലെയാണല്ലോ. ആർആർആർ അത്തരത്തിൽ പറയാവുന്ന സിനിമയാണ്. രണ്ട് കഥാപാത്രങ്ങളെ കൊണ്ടുവന്ന സിനിമയാണ്. ഹണി ബീ 2.5 വേണമെങ്കിൽ പറയാം,' എന്ന് ജോഫിൻ ടി ചാക്കോ റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം രേഖാചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് 28.3 കോടി രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.

രേഖാചിത്രത്തിൽ അനശ്വര രാജനാണ് നായിക. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജോഫിൻ ടി ചാക്കോയുടെ സംവിധാന മികവിൽ രേഖാചിത്രം ഏറെ നിരൂപക പ്രശംസയും നേടുന്നുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

Content Highlights: Jofin T Chacko says that Oru Vadakkan Veeragadha is not an Alternative History

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us