ഗെയിം ചേഞ്ചർ കണ്ടു കഴിഞ്ഞപ്പോൾ അല്ലു അർജുന്റെയും സുകുമാറിന്റേയും കാലിൽ വീഴാൻ തോന്നി: രാം ഗോപാൽ വർമ

രാം ഗോപാൽ വർമ ഗെയിം ചേഞ്ചറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

dot image

രാം ചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കൽ ചിത്രമാണ് ഗെയിം ചേഞ്ചർ. 400 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന് തണുപ്പൻ പ്രകടനമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇതിനിടയിൽ സംവിധായകൻ രാം ഗോപാൽ വർമ ഗെയിം ചേഞ്ചറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഗെയിം ചേഞ്ചർ കണ്ടു കഴിഞ്ഞപ്പോൾ അല്ലു അർജുന്റെയും സുകുമാറിന്റെയും കാലുകളിൽ വീഴാൻ തോന്നി എന്നാണ് രാം ഗോപാൽ വർമ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ഉയരങ്ങളിലെത്തിച്ച്, ബോളിവുഡിനെ പോലും അത്ഭുതപ്പെടുത്തിയപ്പോൾ സൗത്ത് ഇന്ത്യൻ സിനിമ എന്നാൽ 'ഫ്രോഡ്' പര്യായമാണെന്ന് ഗെയിം ചേഞ്ചർ ടീം കാണിച്ചുതന്നു. ബാഹുബലി, ആർആർആർ, കെജിഎഫ്, കാന്താര തുടങ്ങിയ സിനിമകളുടെ നേട്ടങ്ങളെ തകർത്തുകളയുന്ന ഈ അപമാനത്തിനു പിന്നിൽ ആരാണെന്ന് തനിക്ക് അറിയില്ല എന്നും റാം ഗോപാൽ വർമ കുറിച്ചു. ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 186 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇതിന്റെ ഔദ്യോഗിക പോസ്റ്ററും ഗെയിം ചേഞ്ചർ ടീം റിലീസ് ചെയ്തിരുന്നു. പിന്നാലെ ഈ കണക്കുകൾ വ്യാജമാണെന്ന വിമർശനങ്ങൾ ഉയർന്നു.

യഥാർത്ഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരുന്നു. മുമ്പും പല താരങ്ങളുടെ സിനിമകളും ചെറിയ അളവിൽ കണക്കുകൾ പെരുപ്പിച്ച് കാണിച്ചിട്ടുണ്ടെങ്കിലും ഇത് തെലുങ്ക് സിനിമയ്ക്ക് തന്നെ നാണക്കേടാണെന്നും പലരും സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Content Highlights: Ram Gopal Varma makes statements on Game Changer box office collections

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us