ലോകേഷിന്റെ 'കൂലി' കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ തുടങ്ങാൻ; സൗബിൻ ഷാഹിർ

പ്രാവിൻകൂട് ഷാപ്പിന്റെ പ്രമോഷൻ ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം.

dot image

സൗബിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സൽമാൻ പ്രധാന വേഷത്തിലെത്തിയ പറവ എന്ന ചിത്രം ഇന്നും ആരാധകര്‍ മറന്നിട്ടില്ല. ഇതിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന 'ഓതിരം കടകം' എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടന്നു വെക്കുകയായിരുന്നു. എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകി അടുത്തിടെ സൗബിന്‍റെ ഇന്‍സ്​റ്റഗ്രാം സ്റ്റോറി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു റേസിങ് ബൈക്കിന്‍റെ മുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍റേയും സമീര്‍ താഹിറിന്‍റേയും പേര് എഴുതിയ ചിത്രമാണ് സൗബിന്‍ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ഇതോടെ വീണ്ടും ഇരുവരുടെയും കൂടിച്ചേരലിന് കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ, സിനിമയുമായി ബന്ധപ്പെട്ട ഒരു അപ്‌ഡേഷൻ പങ്കുവെച്ചിരിക്കുകയാണ് സൗബിൻ. ലോകേഷ് കനകരാജിന്റെ കൂലിയുടെ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ ദുൽഖറിനൊപ്പമുള്ള ചിത്രത്തിലേക്ക് കടക്കുമെന്ന് സൗബിൻ പറഞ്ഞു. പ്രാവിൻകൂട് ഷാപ്പിന്റെ പ്രമോഷൻ ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം.

'ഓതിരകടകം സിനിമ അല്ല ചെയ്യുന്നത്. ചിത്രത്തിന്റെ കഥ മാറിയിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ലോകേഷ് കനകരാജിന്റെ രജനി സാർ നായകനാകുന്ന കൂലി എന്ന സിനിമയിലാണ്. ഒരു ആറു മാസമായി അതിന്റെ തിരക്കിലാണ്. ആ പടത്തിന്റെ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ ദുൽഖറിനെ വെച്ച് സംവിധാനം ചെയ്യാനുള്ള പുറപ്പാടിലാണ്,' സൗബിൻ പറഞ്ഞു.

മലയാളത്തിൽ രണ്ട് സിനിമകൾ ഉടൻ ചെയ്യുമെന്ന് അടുത്തിടെ ലക്കി ഭാസ്കർ സിനിമയുടെ കൊച്ചി പ്രീ റിലീസ് ഇവന്റിൽ ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. ‘ആർഡിഎക്സ്’ സംവിധായകൻ നഹാസ് ഹിദായത്തും സൗബിൻ ഷാഹിറും ഒരുക്കുന്ന സിനിമകളിലാകും നായകനായി ദുൽഖർ എത്തുക.

Content Highlights: Soubin Shahir said that he will start film with Dulquer soon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us