'അങ്ങേയറ്റം ഹൃദയഭാരത്തോടെ രാജി സമർപ്പിക്കുന്നു'; എഎംഎംഎ ട്രഷറർ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദൻ

മറ്റ് തിരക്കുകൾ വർദ്ധിക്കുന്നതിനാൽ താൻ സ്ഥാനം ഒഴിയുകയാണെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചു.

dot image

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏറെ ആലോചനകൾക്ക് ശേഷമാണ് താൻ ഈ തീരുമാനമെടുക്കുന്നത്. എഎംഎംഎ ട്രഷറർ സ്ഥാനം തന്നെ സംബന്ധിച്ചിടത്തോളം ഏറെ ആവേശകരമായ അനുഭവമായിരുന്നു. എന്നാൽ മറ്റ് തിരക്കുകൾ വർദ്ധിക്കുന്നതിനാൽ ഏറെ ഹൃദയഭാരത്തോടെ താൻ സ്ഥാനം ഒഴിയുകയാണെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചു.

'പ്രിയപ്പെട്ടവരേ, ഈ സന്ദേശം നിങ്ങളിലേക്ക് നല്ല രീതിയിൽ തന്നെ എത്തുമെന്ന് വിശ്വസിക്കുന്നു. ഏറെ ആലോചനകൾക്കിപ്പുറം എഎംഎംഎ ട്രഷറർ സ്ഥാനത്ത് നിന്ന് ഇറങ്ങുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനം ഞാൻ സ്വീകരിച്ചിരിക്കുകയാണ്. ഈ സ്ഥാനത്ത് എൻ്റെ സമയം ഞാൻ ശരിക്കും ആസ്വദിച്ചു, അത് ആവേശകരമായ അനുഭവമായിരുന്നു. എന്നാൽ ജോലി തിരക്കുകൾ വർധിക്കുന്നത് എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പടിയിറങ്ങേണ്ടതിന്റെ പ്രാധാന്യം ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു,'

ഈ റോൾ നിർവഹിക്കുന്നതിൽ ഞാൻ എല്ലായ്‌പ്പോഴും എൻ്റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന വർദ്ധിച്ചുവരുന്ന പ്രതിബദ്ധതകൾ കണക്കിലെടുത്ത് എനിക്ക് എൻ്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. എന്നിരുന്നാലും, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ സേവനത്തിൽ തുടരും. എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. കൂടാതെ ഈ റോളിൻ്റെ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൻ്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. എല്ലാവർക്കും നന്ദി,' ഉണ്ണി മുകുന്ദൻ കുറിച്ചു.

Content Highlights: Unni Mukundan resigns from AMMA Treasurer position

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us