ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം മാർക്കോ രാജ്യമെമ്പാടും ആഘോഷിക്കപ്പെടുകയാണ്. ആക്ഷൻ രംഗങ്ങളിലെ ഉണ്ണി മുകുന്ദന്റെ മികവ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. ഇപ്പോഴിതാ സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ കലൈ കിങ്‌സൺ ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ഉണ്ണി മുകുന്ദൻ മലയാള സിനിമയ്ക്ക് വേണ്ടിയുള്ള ആളല്ല, ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടിയുള്ള ആളുമല്ല. നേരെ മാര്‍വലില്‍ പോയി ജോയിന്‍ ചെയ്യേണ്ടയാളാണ് അദ്ദേഹമെന്ന് കലൈ കിങ്‌സൺ പറഞ്ഞു. എല്ലാ തരം രംഗങ്ങളും ഉണ്ണി മുകുന്ദൻ മികച്ചതാക്കി. പലപ്പോഴും റിഹേഴ്സലിനുള്ള സമയമൊന്നും തങ്ങൾക്ക് ലഭിച്ചിരുന്നില്ല. എല്ലാം സ്പോട്ടില്‍ ആണ് ചെയ്തിരുന്നത്. ഇന്‍ട്രോ സീന്‍, സ്റ്റെയര്‍കേസ് ഫൈറ്റ്, ഇന്‍റര്‍വെല്‍, ക്ലൈമാക്സ് ഫൈറ്റുകള്‍ തുടങ്ങിയവ പോലും റിഹേഴ്സലില്ലാതെയാണ് അവതരിപ്പിച്ചത് എന്നും കലൈ കിങ്‌സൺ വ്യക്തമാക്കി. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ആഗോളതലത്തിൽ 100 കോടിയും കടന്ന് മാർക്കോയുടെ ജൈത്രയാത്ര തുടരുകയാണ്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും അണിനിരന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെയാണ് എത്തിയത്.
ചിത്രത്തിന്‍റെ ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Kalai Kingson talks about the action scenes of Unni Mukundan