ഇന്ദ്രൻസും മധുബാലയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രം പൂർണമായും വാരണാസിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലൂടെ മലയാളത്തിലേക്ക്
പുതിയൊരു സംവിധായിക കൂടെ എത്തുകയാണ്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷ വാസുദേവ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
നീണ്ട വർഷത്തെ ഇടവേളക്ക് ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല മലയാളത്തിൽ അഭിനയിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇതുവരെ ചിത്രത്തിന്റെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടില്ല.
ബാബുജി പ്രൊഡക്ഷൻസിന്റെ ആദ്യ നിര്‍മാണ സംരംഭമെന്ന നിലയില്‍ പ്രൊഡക്ഷൻ നമ്പർ 1 എന്നാണ് സിനിമയ്ക്ക് താത്കാലികമായി നൽകിയിരിക്കുന്ന പേര്.
പ്രൊഡക്ഷൻ നമ്പർ 1ന്റെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം: അഭിജിത് ബാബുജി- ബാബുജി പ്രൊഡക്ഷൻസ്, കഥ, തിരക്കഥ: വർഷാ വാസുദേവ്, ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം: ഗോവിന്ദ് വസന്ത, എഡിറ്റർ: റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്റ്റർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, കൊറിയോഗ്രാഫർ: ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടർ: നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ : ബിജു കോശി, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ്: പ്രതീഷ് ശേഖർ.
Content Highlights: Shooting of Indras and Madhubala's film has been completed in Varanasi