വിജയ് സേതുപതി- അറുമുഖകുമാർ ചിത്രം 'എയ്‌സ്‌' ഗ്ലിംപ്സ് വീഡിയോ പുറത്ത്

ആക്ഷനും പ്രാധാന്യം നൽകുന്നതുമായ ഒരു ചിത്രമായിരിക്കും 'എയ്‌സ്‌' എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

dot image

മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്‌' എന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്ത്. വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

വളരെ ശക്തമായ വേഷത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ബോൾഡ് കണ്ണൻ' എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.

7സിഎസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അറുമുഗകുമാർ നിർമ്മിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ആക്ഷനും പ്രാധാന്യം നൽകുന്നതുമായ ഒരു ചിത്രമായിരിക്കും 'എയ്‌സ്‌' എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ദശലക്ഷ കണക്കിന് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. അടുത്തിടെ 'മഹാരാജ' എന്ന ചിത്രത്തിലൂടെ ചൈനയിലും വലിയ ആരാധകവൃന്ദത്തെ വിജയ് സേതുപതി നേടിയെടുത്തിരുന്നു. ഛായാഗ്രഹണം- കരൺ ഭഗത് റൗട്, സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റർ- ഫെന്നി ഒലിവർ, കലാസംവിധാനം- എ കെ മുത്തു. പിആർഒ- ശബരി.

Content Highlights: Vijay Sethupathi movie Ace glimpse video out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us