ബൈപോളാർ ഡിസോർഡറുമായി പൊരുതുന്നു, ആ അവസ്ഥ നിസ്സാരമല്ല; തുറന്നുപറച്ചിലുമായി ഹണി സിങ്

' ആറ് വർഷത്തോളമായി ഞാൻ ഈ രോഗാവസ്ഥയിലാണ്, അതിലെ മൂന്ന് വർഷം ഞാൻ മരിച്ച് ജീവിക്കുകയായിരുന്നു.'

dot image

താൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ജീവിതത്തിന്റെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും തുറന്നു പറഞ്ഞ് റാപ്പർ യോ യോ ഹണി സിങ്. നടി റിയ ചക്രബർത്തിയുമായുള്ള ഒരു പോഡ്കാസ്റ്റിലാണ് ഹണി സിങിന്റെ തുറന്നുപറച്ചിൽ ഉള്ളത്.

താൻ ബൈപോളാർ ഡിസോർഡറുമായി പൊരുതുന്നയാളാണ് താനെന്നും ആ അവസ്ഥ നിസ്സാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് വർഷത്തോളമായി ഞാൻ ഈ രോഗാവസ്ഥയിലാണ്, അതിലെ മൂന്ന് വർഷം ഞാൻ മരിച്ച് ജീവിക്കുകയായിരുന്നു. ശേഷമാണ് രോഗാവസ്ഥയെ കുറിച്ചും അതിജീവിക്കേണ്ടതിനെ കുറിച്ചും മനസ്സിലാക്കുന്നത്, ഹണി കൂട്ടിച്ചേർത്തു.

ഹണിയുടെ അവസ്ഥ തനിക്കു മനസ്സിലാകുമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും റിയ ചക്രബർത്തി പ്രതികരിച്ചു. 'അതിജീവിച്ചുകൊണ്ടിരിക്കുന്നതിൽ സന്തോഷം. നിങ്ങൾ വലിയൊരു ജേതാവ് ആണ്. ഈ അവസ്ഥ മാറിയില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങൾ എല്ലാവരും എന്നും ഹണിയെ സ്നേഹിക്കുന്നു. നിങ്ങളുടെ പോരാട്ടത്തിനു വലിയ സല്യൂട്ട്’, റിയ പറഞ്ഞു.

നേരത്തെ ആമിർ ഖാൻ, സുസ്മിത സെൻ, ഫർഹാൻ അക്തർ, തൻമയ് ഭട്ട്, സക്കീർ ഖാൻ എന്നിവരടക്കം റിയയുടെ പോഡ്കാസ്റ്റ് ചാപ്റ്ററിൽ അതിഥികളായി എത്തിയിരുന്നു. അതേസമയം, സംഗീതലോകത്ത് സജീവമായി തുടരുകയാണ് ഹണി സിങ്. കഴിഞ്ഞ ഡിസംബറിൽ, ഹിപ്-ഹോപ്പ് താരത്തിൻ്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഡോക്യു-ഫിലിമായ യോ യോ ഹണി സിംഗ്: ഫേമസ്, നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയിരുന്നു.

‘മില്യനയര്‍ ടൂര്‍’ എന്ന പേരിൽ പുതിയ പാട്ടുപദ്ധതിയുമായി ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുകയാണ് ഗായകൻ. ഫെബ്രുവരി 22ന് മുംബൈയിൽ മില്യനയര്‍ ടൂറിന് തുടക്കമാകും.

Content Highlights: Honey Singh calls himself ‘mental patient' of bipolar disorder

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us