കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഷാഹി കബീർ ആണ് സിനിമയ്ക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. സിനിമയുടെ റിലീസിനെ സംബന്ധിച്ചുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ്റെ ഓഫീസർ ഓൺ ഡ്യൂട്ടി 2025 ഫെബ്രുവരി 20ന് ചിത്രം റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മികച്ച പ്രേക്ഷകപ്രശംസ നേടിയ നായാട്ട് എന്ന സിനിമക്ക് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമയാണിത്. ഇല വീഴാപൂഞ്ചിറ, ജോസഫ് തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതിയതും ഷാഹി കബീറാണ്. ഇലവീഴാ പൂഞ്ചിറയുടെ സംവിധാനവും ഷാഹി കബീറായിരുന്നു.
പ്രിയാമണിയാണ് ചിത്രത്തിലെ നായിക, ജഗദീഷ്, വിശാഖ് നായർ, റംസാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിങ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രണയ വിലാസത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.
Content Highlights: Kunchacko Boban movie Officer on Duty release date announced