സിനിമാമേഖലയിൽ ഇപ്പോൾ റൗണ്ട് ടേബിളിന്റെ കാലമാണ്. ചില റൗണ്ട് ടേബിളുകൾ സീരിയസായി നടന്മാർ കൈകാര്യം ചെയ്യുമ്പോൾ മിക്കതും ചിരി പടർത്തുന്ന ചർച്ചകൾക്കാണ് വഴിവെക്കാറുള്ളത്. അങ്ങനെ ആരാധകർ ഏറ്റെടുത്ത ഒരു റൗണ്ട് ടേബിൾ അപാരതയാണ് കഴിഞ്ഞ ദിവസം നടന്ന ഗലാട്ട പ്ലസ് നടത്തിയ ആക്ടേര്‍സ് റൗണ്ട് ടേബിളില്‍ ഉണ്ടായത്.
ഭരദ്വാജ് രങ്കന്‍ നയിച്ച റൗണ്ട് ടേബിളില്‍ വിജയ് സേതുപതി, പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, അരവിന്ദ് സ്വാമി, വിജയ് വര്‍മ്മ അടക്കമുള്ളവരാണ് പങ്കെടുത്തത്. ഇതില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്. റൗണ്ട് ടേബിളില്‍ എങ്ങനെയാണ് റോളുകള്‍ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു വിജയ് സേതുപതി.
My friends during my seminar presentation 😌 pic.twitter.com/M35ceeXAca
— Rajesh (@RajeshCinegeist) January 16, 2025
വളരെ ഗൗരവമായി തുടങ്ങിയ ചർച്ചയ്ക്കിടക്ക് അടുത്തിരുന്ന അരവിന്ദ് സ്വാമി പ്രകാശ് രാജിനെ നോക്കി ചിരിക്കുന്നു. വിജയ് സേതുപതി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്. പ്രകാശ് രാജും അത് ആസ്വദിക്കുന്നുണ്ടായിരുന്നു. അതോടെ വിജയ് സേതുപതി പ്രതികരിക്കുന്നു. ' ഇയാള്‍ ഇന്‍റര്‍വ്യൂ തടസ്സപ്പെടുത്തുകയാണ് സർ, ഇയാളെ പുറത്താക്കണം!'
തമാശ രൂപേണ സേതുപതി പ്രതികരിച്ചപ്പോൾ റൗണ്ട് ടേബിളിൽ ഉള്ളവരിലെല്ലാം ചിരി പൊട്ടി. ഇതിന്റെ വീഡിയോ ആരാധകരിലും ചിരി പടർത്തി മുന്നേറുകയാണ്. ഗൗരവത്തിൽ ഒരാൾ സെമിനാർ അവതരിപ്പിക്കുമ്പോൾ സുഹൃത്തുക്കളുടെ ഭാവം ഇങ്ങനെയായിരിക്കും എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായിരിക്കുന്നത്.
Content Highlights: vijay sethupathi complain to prakash raj against aravind swamy in round table, viral video