രേഖാചിത്രം കാണാത്തവരുണ്ടെങ്കിൽ എത്രയും വേഗം പോയി കാണുക: ദുൽഖർ സൽമാൻ

ആസിഫ് അലിയുടെ അഭിനയ മികവിനെയും അദ്ദേഹം പ്രശംസിച്ചു

dot image

ആസിഫ് അലി-അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന സിനിമ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമയെ ഇപ്പോൾ നടൻ ദുൽഖർ സൽമാൻ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 'എന്തൊരു ഗംഭീര ചിത്രമാണിത്. ഈ സിനിമ കാണാത്തവരുണ്ടെങ്കിൽ എത്രയും വേഗം പോയി കാണുക. ഇത് ഒരു ത്രില്ലറാണ്, മിസ്റ്ററിയുണ്ട്, മലയാളം സിനിഫൈലുകൾക്ക് ടൺ കണക്കിന് നൊസ്റ്റാൾജിയയുണ്ട്, അതിനൊപ്പം എന്റെ പ്രിയപ്പെട്ട അഭിനേതാക്കളുടെ അവിശ്വസനീയമായ പ്രകടനങ്ങളുമുണ്ട്,' എന്ന് ദുൽഖർ സൽമാൻ കുറിച്ചു.

ആസിഫ് അലിയുടെ അഭിനയ മികവിനെയും അദ്ദേഹം പ്രശംസിച്ചു. കഥാപാത്രത്തിന്റെ നിരാശയും വേദനയും ഇരയ്ക്ക് നീതി കിട്ടുന്നതിനായുള്ള ശ്രമവുമെല്ലാം പ്രേക്ഷകരുടെ ഉള്ളിലേക്ക് എത്തിക്കും വിധം ആസിഫ് അഭിനയിച്ചിട്ടുണ്ട് എന്ന് ദുൽഖർ പറഞ്ഞു. രേഖ എന്ന കഥാപാത്രമായുള്ള അനശ്വരയുടെ പ്രകടനത്തെയും മനോജ് കെ ജയന്റെ പ്രകടനത്തെയും മറ്റു അഭിനേതാക്കളെയും അദ്ദേഹം പ്രശംസിച്ചു. ജോഫിൻ ടി ചാക്കോ, വേണു കുന്നപ്പള്ളി, ജോൺ മന്ത്രിക്കൽ, രാമു സുനിൽ, അപ്പു പ്രഭാകർ, ഷമീർ മുഹമ്മദ് തുടങ്ങിയ അണിയറപ്രവർത്തകർക്ക് ഇനിയും ഇത്തരം മികച്ച സിനിമകൾ മലയാളത്തിന് നൽകാനാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ദുൽഖർ സൽമാന്റെ കുറിപ്പ്

നേരത്തെ വിനീത് ശ്രീനിവാസൻ, കീർത്തി സുരേഷ് തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. വളരെ പുതുമയുള്ള കഥയാണ് ചിത്രത്തിന്‍റേതെന്നും അതാണ് രേഖാചിത്രത്തെ മികച്ചതാക്കുന്നതെന്നും വിനീത ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. നായകനായ ആസിഫ് അലിയെയും വിനീത് പുകഴ്ത്തി. ആസിഫ് ഓരോ തവണ വിജയിക്കുമ്പോഴും തന്റെ ഹൃദയം നിറയുകയാണെന്നും വിനീത് കുറിച്ചു.

സിനിമയിലെ മറ്റ്‌ അണിയറപ്രവർത്തകരായ അനശ്വര രാജൻ, ശ്രീകാന്ത് മുരളി, ജോഫിൻ ടി ചാക്കോ, രാമു സുനിൽ, ജോൺ മന്ത്രിക്കൽ, വേണു കുന്നപ്പിള്ളി തുടങ്ങിയവരെയും വിനീത് പ്രശംസിച്ചു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തിരക്കഥയാണെന്നും ഓരോ വിശദാംശങ്ങളും അത്ഭുതപ്പെടുത്തിയെന്നുമാണ് കീർത്തി സുരേഷ് കുറിച്ചത്.

Content Highlights: Dulquer Salmaan praises Rekhachithram movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us