വിജയ് സാർ 'എപ്പടി ഇരുക്കേൻ' എന്ന് ചോദിച്ചാൽ പോലും എന്റെ നെഞ്ചിടിപ്പ് കൂടൂം; ദളപതി 69 അനുഭവവുമായി മമിത

'വിജയ് സാറിന്റെയും എന്റെയും ബര്‍ത്ത്‌ഡേ ഒരു ദിവസമാണെന്ന് ആദ്യം കണ്ടപ്പോഴേ പറഞ്ഞു'

dot image

ദളപതി 69 ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടി മമിത ബൈജു. സ്വപ്‌നതുല്യമായ അവസരമാണ് ചിത്രത്തില്‍ ഭാഗമായതിലൂടെ ലഭിച്ചിരിക്കുന്നതെന്ന് മമിത പറയുന്നു. ഗലാട്ട തമിഴ് അവാര്‍ഡ് വേദിയില്‍ വെച്ചാണ് നടന്‍ വിജയ്ക്കൊപ്പമുള്ള ചിത്രത്തെ കുറിച്ച് മമിത സംസാരിച്ചത്. പരിപാടിയില്‍ യൂത്ത് ഐക്കണ്‍ ഓഫ് മലയാളം എന്ന പുരസ്‌കാരം മമിതയ്ക്ക് സമ്മാനിച്ചിരുന്നു.

'ദളപതി 69 എനിക്ക് സ്വപ്‌നം തുല്യമായ നിമിഷമായിരുന്നു. ഏറെ നാളായി കാത്തിരുന്ന ഒരു കാര്യം കയ്യില്‍ കിട്ടിയ സന്തോഷമായിരുന്നു. വിജയ് സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഞാന്‍ കണക്കാക്കുന്നത്,' മമിത പറഞ്ഞു.

ദളപതി 69 ന്റെ പൂജ ദിവസത്തെ ഫോട്ടോയെ കുറിച്ചും മമിത ബൈജു സംസാരിച്ചു. 'വിജയ് സാര്‍ വളരെ സ്വീറ്റാണ്. അദ്ദേഹം കൂളായി വന്ന് 'ഹായ് മാ എപ്പടി ഇരുക്കേന്‍' എന്നോ മറ്റോ ചോദിക്കുകയുള്ളു. പക്ഷെ അപ്പോഴേക്കും നമ്മുടെ നെഞ്ചിടിപ്പ് കൂടുമല്ലോ. ഹായ് സാര്‍ എന്ന് ചെറിയ വിറയലോടെ തിരിച്ചു പറയാനല്ലേ കഴിയു,' മമിത പറഞ്ഞു.

Mamitha Baiju with Vijay

വിജയ്‌യുടെയും തന്റെയും ജന്മദിനം ഒരേ ദിവസമാണെന്ന കാര്യം ആദ്യ ദിവസം തന്നെ അദ്ദേഹത്തോട് പറഞ്ഞെന്നും മമിത പറഞ്ഞു. ജൂണ്‍ 22നാണ് ഇരുവരുടെയും ജന്മദിനം. താന്‍ ഏറെ പ്രതീക്ഷയോടെ ദളപതി 69നായി കാത്തിരിക്കുകയാണെന്നും നടി വേദിയില്‍ പങ്കുവെച്ചു.

സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് യുടെ അവസാന ചിത്രമാകും ദളപതി 69 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമയെന്നാണ് കരുതപ്പെടുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍, പുജ ഹെഗ്ഡെ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോന്‍ തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്.

2025 ഒക്ടോബറില്‍ ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്യുക. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എന്‍ കെ എന്നിവരാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍.

Content Highlights: Mamitha Baiju about Thalapathy 69 and Vijay

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us