'പ്രിയപ്പെട്ട രേഖയ്ക്ക് സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ'; മമ്മൂക്കയുടെ ആ ഡബ്ബിങ് നിമിഷങ്ങളിതാ…

'രേഖയുടെ സ്വപ്നങ്ങളിൽ.. ആയിരം വർണങ്ങൾ കൂടെ വന്നു.. അഴകാർന്നൊരാടകൾ നെയ്തു കൊടുത്തു….. മമ്മൂട്ടിചേട്ടൻ'

dot image

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ ചിത്രമാണ് രേഖാചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയുടെ അവസാന രംഗത്തിൽ മമ്മൂട്ടിയുടെ ശബ്ദത്തിൽ വരുന്ന 'പ്രിയപ്പെട്ട രേഖയ്ക്ക് സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ' എന്ന ഡയലോഗിന് വലിയ കയ്യടിയാണ് കിട്ടുന്നത്. ഈ രംഗത്തിന്റെ ഡബ്ബിങ് നിമിഷങ്ങൾ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് രമേശ് പിഷാരടി.

മമ്മൂട്ടി മോഡുലേഷനിൽ മാറ്റങ്ങൾ വരുത്തി ഡയലോഗ് പറയുന്നതും തന്റെ കൈപ്പടയിൽ 'പ്രിയപ്പെട്ട രേഖയ്ക്ക് സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ' എന്ന് എഴുതുന്നതും വീഡിയോയിൽ കാണാം. 'രേഖയുടെ സ്വപ്നങ്ങളിൽ.. ആയിരം വർണങ്ങൾ കൂടെ വന്നു.. അഴകാർന്നൊരാടകൾ നെയ്തു കൊടുത്തു….. മമ്മൂട്ടിചേട്ടൻ,' എന്ന കുറിപ്പോടെയാണ് രമേശ് പിഷാരടി ഡബ്ബിങ് നിമിഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയുടെ ഡബ്ബിങ്ങിനെക്കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ അവസാനം 'പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി' എന്നായിരുന്നു ആദ്യം ഡബ്ബ് ചെയ്തിരുന്നത് എന്നും എന്നാൽ മമ്മൂട്ടി എന്നതിന് പകരം മമ്മൂട്ടി ചേട്ടൻ എന്ന് മാറ്റണമെന്നത് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നുവെന്നുമാണ് ആസിഫ് പറഞ്ഞത്.

'രേഖാചിത്രത്തിൽ ആദ്യം ഡബ്ബ് ചെയ്തത് പ്രിയപ്പെട്ട രേഖ പത്രോസിന് സ്നേഹപൂർവ്വം മമ്മൂട്ടി എന്നായിരുന്നു. മമ്മൂട്ടി എന്നതിൽ നിന്ന് മമ്മൂട്ടി ചേട്ടൻ എന്ന് ആ ഡയലോ​ഗ് മാറ്റി പറയണമെന്നുള്ളത് മമ്മൂക്കയുടെ തന്നെ തീരുമാനമായിരുന്നു. മമ്മൂക്ക ഒരു ഇന്റർനാഷ്ണൽ ട്രിപ്പ് പോകുന്നതിന്റെ തലേ ദിവസം രാത്രിയിലാണ് അദ്ദേഹം ജോഫിന് മെസേജ് അയച്ച് വെളുപ്പിന് 6 മണിക്ക് ഡബ്ബിം​ഗ് കറക്ഷൻ ഉണ്ട് വരണം എന്നു പറ‍ഞ്ഞത്. അദ്ദേഹം ​ഗസ്റ്റ് അപ്പിയറൻസിൽ അഭിനയിച്ച ഒരു പടത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് നമ്മൾ ആലോചിക്കണം. യാത്രപോകുന്ന ദിവസം രാവിലെ അദ്ദേഹം അഞ്ചര മണിക്ക് എത്തി ആറ് മണിക്ക് ഡബ്ബ് ചെയ്ത് ഏഴുമണിക്ക് എയർപോർട്ടിലേക്ക് പോയി. ആ കമ്മിറ്റ്മെന്റ് നമ്മൾ ആലോചിക്കണം. അദ്ദേഹത്തിന് ആ സിനിമയോടുള്ള പാഷനാണ് അത്. ഈ സിനിമ കഴിഞ്ഞിട്ട് അദ്ദേഹത്തിനെ കാണുമ്പോൾ എനിക്കുള്ള എക്സൈറ്റ്മെന്റ് ഇതൊക്കെയായിരുന്നു', ആസിഫ് അലി പറഞ്ഞു.

Content Highlights: Mammootty Dubbing for Rekhachithram viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us