ധനുഷിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'എന്നൈ നോക്കി പായും തോട്ട'. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ ചിത്രം തന്റേതല്ല എന്ന ഗൗതം മേനോന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുന്നത്.
ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു എന്നൈ നോക്കി പായും തോട്ട തന്റെ സിനിമയല്ല എന്ന് ഗൗതം മേനോൻ പറഞ്ഞത്. അവതാരകനായ ഭരദ്വാജ് രംഗൻ എന്നൈ നോക്കി പായും തോട്ടയെക്കുറിച്ച് ചോദിക്കുമ്പോൾ 'ഏത് സിനിമയാണത്?' എന്നാണ് ഗൗതം മേനോന്റെ മറുചോദ്യം. ആ സിനിമയിലെ ഒരു ഗാനം തനിക്ക് ഓർമ്മയുണ്ട്. ആ ചിത്രം മറ്റാരോ ആണ് ചെയ്തത് എന്നും ഗൗതം മേനോന്‍ പറഞ്ഞു.
◼️ #EnaiNokkiPaayumThotta Is Not My Film, It Was Somebody Else's...👀🙏❓
— Filmy_Enthusiast 👽 (@Pradeep_HarshaX) January 19, 2025
- #GauthamVasudevMenon 🗣️#Dhanush | #DarbukaSiva | #MeghaAakash pic.twitter.com/Y4ZIaE1ypB
സംവിധായകന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി. തമാശ രൂപേണയാണ് ഗൗതം മേനോൻ ഈ വാക്കുകൾ പറഞ്ഞത് എന്ന് ചിലർ പറഞ്ഞപ്പോൾ, നായകനായ ധനുഷ് എന്നൈ നോക്കി പായും തോട്ടയുടെ മേക്കിങ്ങിൽ കൈ കടത്തി എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ വിക്കിപീഡിയ പേജിൽ സംവിധായകന്റെ നിരയിൽ ഗൗതം മേനോനൊപ്പം ധനുഷിന്റെ പേരും ആരോ ചേർത്തിരിക്കുന്നതായും കാണാം. ഇതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്.
2019 നവംബറിലായിരുന്നു എന്നെ നോക്കി പായും തോട്ട റിലീസ് ചെയ്തത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയിൽ മേഘ ആകാശ്, എം ശശികുമാർ, സുനൈന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. ജോമോൻ ടി ജോണും മനോജ് പരമഹംസയും ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. പ്രവീൺ ആന്റണിയായിരുന്നു എഡിറ്റിംഗ്.
Content Highlights: Enai Nokki Paayum Thotta Is Not My Film Says Gautham Vasudev Menon