രൺദീപ് ഹൂഡ മുതൽ ജഗപതി ബാബു വരെ; അടുത്ത പടത്തിൽ സണ്ണി ഡിയോൾ ഏറ്റുമുട്ടുക ആറ് വില്ലന്മാരുമായി

ഈ സിനിമയില്‍ നാല് ആക്ഷന്‍ ഡയറക്ടേഴ്സും ഭാഗമാകുന്നുണ്ട്

dot image

ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോൾ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ജാട്ട്'. തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനിയാണ് ചിത്രം ഒരുക്കുന്നത്. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രം എന്ന ലേബലിലെത്തുന്ന സിനിമയിൽ ആറ് വില്ലന്മാരുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, അജയ് ഘോഷ്, ദയാനന്ദ് ഷെട്ടി, ജഗ്പതി ബാബു, ബബ്ലൂ പൃഥ്വിരാജ് എന്നിവരായിരിക്കും സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല അനൽ അരസു, രാം-ലക്ഷ്മൺ, നാഗ വെങ്കട്ട് നാഗ, പീറ്റർ ഹെയ്ൻ എന്നെ ആക്ഷൻ ഡയറക്ടർമാരും സിനിമയുടെ ഭാഗമാകുന്നുണ്ട്. ആറ് വില്ലന്മാരും മികച്ച ആക്ഷൻ ഡയറക്ടർമാരുമെല്ലാമായി ആക്ഷൻ സിനിമാപ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാകും സിനിമ എന്നാണ് സൂചന.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ സിനിമയുടെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ വച്ച് വില്ലന്മാരെ മുഴുവൻ അടിച്ചൊതുക്കുന്ന സണ്ണി ഡിയോളിന്റെ കഥാപാത്രത്തെ ആണ് ടീസറിൽ കാണാനാകുന്നത്. ഒപ്പം വില്ലനായി എത്തുന്ന രൺദീപ് ഹൂഡയെയും ടീസറിൽ കാണിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ ശരീരത്തിലുടനീളം രക്തക്കറകളുമായി ഒരു വലിയ ഫാൻ കയ്യിൽ പിടിച്ചിരിക്കുന്ന സണ്ണി ഡിയോളിന്റെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

Also Read:

ഈ വർഷം ഏപ്രിലിലാണ് സിനിമ റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം- ഋഷി പഞ്ചാബി, സംഗീതം- തമൻ എസ്, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, സിഇഒ- ചെറി, എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ്- ബാബ സായ് കുമാർ മാമിഡിപള്ളി, ജയ പ്രകാശ് റാവു, സംഭാഷണങ്ങൾ- സൌരഭ് ഗുപ്ത, രചന ടീം- എം വിവേക് ആനന്ദ്, നിമ്മഗഡ്ഡ ശ്രീകാന്ത്, ശ്രീനിവാസ് ഗാവിറെഡ്ഡി, മയൂഖ് ആദിത്യ കൃഷ്ണ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

Content Highlights: Sunny Deol to fight six villains in Jaat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us