ഇത് എങ്ങനെ സാധിക്കുന്നു ധനുഷ്, 'നിലാവുക്ക് എൻ മേൽ എന്നടി കോപം' ചിത്രത്തിന്റെ റിവ്യൂയുമായി നടൻ എസ് ജെ സൂര്യ

'ഇന്റർനാഷണൽ നടനും സംവിധായകനുമായ ധനുഷിന്റെ 'നിലാവ്ക്കു എൻ മേൽ എന്നടി കോപം' എന്ന ചിത്രം ഞാൻ കണ്ടു'

dot image

ധനുഷ് സംവിധാനം ചെയ്യുന്ന 'നിലാവുക്ക് എൻ മേൽ എന്നടി കോപം' എന്ന ചിത്രത്തിന്റെ ആദ്യ റിവ്യൂയുമായി നടൻ എസ് ജെ സൂര്യ. ഇത്രയും തിരക്കുകൾക്കിടയിൽ ധനുഷ് എങ്ങനെയാണ് ഇത്രയും മനോഹരമായി സംവിധാനം നിർവഹിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സിനിമ അതിഗംഭീരമാണെന്നും എസ് ജെ സൂര്യ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

'ഇന്റർനാഷണൽ നടനും സംവിധായകനുമായ ധനുഷിന്റെ 'നിലാവ്ക്കു എൻ മേൽ എന്നടി കോപം' എന്ന ചിത്രം ഞാൻ കണ്ടു. എന്റർടൈനിങ്ങും, ഇമോഷനും പുതിയ ലോകത്തിനും ആസ്വദിക്കാൻ പറ്റുന്ന സിനിമ. സാർ എനിക്കൊരു ചോദ്യം ഉണ്ട്. രായൻ സിനിമ കഴിഞ്ഞ ഉടൻ ഈ ടൈറ്റ് ഷെഡ്യൂളിൽ നിങ്ങൾക്ക് എങ്ങനെ ഇത്രയും മികച്ച സിനിമ ചെയ്യാൻ കഴിയുന്നു. എന്തൊരു മികച്ച സംവിധാനമാണ്. സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച എല്ലാ ചെറുപ്പക്കാർക്കും പെൺകുട്ടികൾക്കും അഭിനന്ദനങ്ങൾ,' എസ് ജെ സൂര്യ പറഞ്ഞു. നടന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ധനുഷും രംഗത്തെത്തിയിട്ടുണ്ട്.

യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രം ഫെബ്രുവരി 14 ന് റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്. പവിഷ്, അനിഖ സുരേന്ദ്രൻ , പ്രിയ പ്രകാശ് വാര്യർ , മാത്യു തോമസ് , വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിംഗ് ജി കെ പ്രസന്ന, ഛായാഗ്രഹണം ലിയോണ്‍ ബ്രിട്ടോ, കലാസംവിധാനം ജാക്കി, മേക്കപ്പ് ബി രാജു, വിഷ്വല്‍ ക്രിയേറ്റര്‍, കോസ്റ്റ്യൂം ഡിസൈനര്‍ കാവ്യ ശ്രീറാം, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡി രമേശ് കുച്ചിരായര്‍, എക്സിക്യൂട്ടീവ് പ്രൊ‍ഡ്യൂസര്‍ ശ്രേയസ് ശ്രീനിവാസന്‍.

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമായ കുബേരയാണ് ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഫെബ്രുവരി 21 ന് ചിത്രം പുറത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Content Highlight : Actor SJ Surya reviews the film nilavukku ennadi en mel kopam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us