'അധ്വാനിക്കുന്നവന് എന്തിനാടാ സ്ത്രീധനം', അംബാനോട് പൊരുത്താൻ ബേസിൽ; പൊന്മാൻ ടീസർ എത്തി

സജിൻ ഗോപുവും ബേസിലും കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന ടീസർ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്

dot image

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. സജിൻ ഗോപുവും ബേസിലും കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന ടീസർ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ അഭിനേതാക്കളുടെ ക്യാരക്ടർ ടൈറ്റിൽ കൂടെ ഉൾപ്പെടുത്തിയാണ് ടീസർ അണിയറപ്രവർത്തകർ പുറത്തെത്തിച്ചിരിക്കുന്നത്. അജേഷ് എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. മറിയാനോ എന്ന വേഷത്തിലാണ് സജിൻ ഗോപു എത്തുന്നത്.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രം നിർമിക്കുന്നത്. ജനുവരി 30 ന് ചിത്രം തിയേറ്ററുകളിലെത്തും. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തി നേടിയെടുത്ത നടനാണ് സജിൻ ഗോപു. ബേസിൽ ജോസഫ്, സജിൻ ഗോപു എന്നിവർക്കൊപ്പം ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരും ഇതിലെ പ്രധാന താരങ്ങളാണ്.

Content Highlights:  Basil Joseph Sajin Gopu movie Ponman teaser released

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us