വിജയിക്കുന്ന സിനിമകളുടെ എണ്ണം കുറഞ്ഞുവരുന്നു; കാരണം തുറന്നുപറഞ്ഞ് അക്ഷയ് കുമാര്‍

അക്ഷയ് കുമാർ നായകനാകുന്ന സ്കൈ ഫോഴ്സ് നാളെ തിയേറ്ററിലെത്തുകയാണ്

dot image

കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല വർഷമല്ല നടൻ അക്ഷയ് കുമാറിന്. മോശം സിനിമകളും തുടർ പരാജയങ്ങളും താരത്തെ പിന്നോട്ടടിക്കുന്നുണ്ട്. ഒരുകാലത്ത് തുടർച്ചയായി 100 കോടി സിനിമകളുടെ ഭാഗമായിരുന്ന അക്ഷയ് കുമാറിന്റെ സിനിമകൾ ഇപ്പോൾ ബോക്സ് ഓഫീസിൽ കിതയ്ക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമാ മേഖലയില്‍ വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറയുന്നതിനുള്ള കാരണം പറഞ്ഞ് അക്ഷയ് കുമാർ.

കോവിഡിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു എന്നും പ്രേക്ഷകർ ഒടിടിയിലേക്ക് കൂടുതൽ വഴിമാറിയെന്നും അക്ഷയ് കുമാർ പറയുന്നു. 'സിനിമ ഒടിടിയിലെത്തിയിട്ട് കാണാമെന്ന് പറയുന്ന ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. അതാണ് സിനിമകളുടെ വിജയശതമാനം കുറയാനുള്ള കാരണം. കോവിഡിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു എന്നത് സത്യമാണ്. അത് നമ്മൾ അംഗീകരിച്ചേ പറ്റൂ. കോവിഡിന് ശേഷം പ്രേക്ഷകർക്ക് ഒടിടിയിൽ പോയി അവരുടെ സൗകര്യത്തിന് അനുസരിച്ച് സിനിമ കാണുന്നത് ഒരു ശീലമായി മാറി', അക്ഷയ് കുമാർ പറഞ്ഞു.

അക്ഷയ് കുമാർ നായകനാകുന്ന സ്കൈ ഫോഴ്സ് നാളെ തിയേറ്ററിലെത്തുകയാണ്. 1965-ലെ ഇന്ത്യ - പാകിസ്താൻ വ്യോമാക്രമണത്തിൽ പാകിസ്താനിലെ സർഗോധ വ്യോമതാവളത്തിന് നേരെ ഇന്ത്യ നടത്തിയ അറ്റാക്കിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് സ്കൈ ഫോഴ്സ്. അക്ഷയ് കുമാറിനൊപ്പം സാറ അലി ഖാൻ, നിമ്രത് കൗർ, വീർ പഹാരിയ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഭിഷേക് അനിൽ കപൂറും സന്ദീപ് കെവ്‌ലാനിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് മഡോക്ക് ഫിലിംസിന് കീഴിൽ ദിനേഷ് വിജനും അമർ കൗശിക്കും ജിയോ സ്റ്റുഡിയോസിന് കീഴിൽ ജ്യോതി ദേശ്പാണ്ഡെയുമാണ്. മലയാളിയായ ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിനായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്.

Content Highlights: Akshay Kumar talks about why films are not going well at Box Office

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us