കോമഡി വര്‍ക്കായി, മമ്മൂട്ടിക്കൊപ്പം കത്തിക്കയറി ഗോകുലും; മികച്ച പ്രതികരണങ്ങള്‍ നേടി 'ഡൊമിനിക്' ഫസ്റ്റ് ഹാഫ്

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്.

dot image

ആദ്യ പകുതി കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങള്‍ നേടി ഡൊമിനിക് ആന്റ ദി ലേഡീസ പഴ്‌സ്. മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളില്‍ ചിരി പടര്‍ത്തുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ആദ്യ പകുതിയാണ് സംവിധായകന്‍ ഒരുക്കിയിട്ടുള്ളതെന്നും എക്‌സില്‍ പങ്കുവെച്ച അഭിപ്രായങ്ങളിലുണ്ട്.

മമ്മൂട്ടി പതിവ് പോലെ സ്‌ക്രീനില്‍ കത്തിക്കയറുമ്പോള്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ

വിക്കിയായി ഗോകുല്‍ സുരേഷും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു. വിക്കിയും ഡൊമിനിക്കുമാണ് ചിത്രത്തിലെ കോമഡി വിജയമാക്കുന്നതെന്നും കമന്റുകളുണ്ട്.

നിരവധി സിനിമാ റഫറന്‍സുകളും സ്പൂഫുകളും ചിത്രത്തിലുണ്ടെന്നും കമന്റുകളിലുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കൂടിയായ ചിത്രത്തിന്റെ രണ്ടാം പകുതിക്കായി ആകാംക്ഷപൂര്‍വം കാത്തിരിക്കുന്നുവെന്നാണ് ഫസ്റ്റ് ഹാഫിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്കൊപ്പം ഏവരും കുറിക്കുന്നത്.

വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴില്‍ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോന്‍, തന്റെ കരിയറില്‍ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലര്‍ ആണ് 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്'. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Content Highlights: Good Response for Dominic and the Ladies' Purse first half

dot image
To advertise here,contact us
dot image