റിലീസ് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു; മഞ്ജു വാര്യർ ചിത്രം ഓൺലൈനിലൂടെ സൗജന്യമായി റിലീസ് ചെയ്ത് സനൽകുമാർ

മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിവാദത്തിൽ അറസ്റ്റിലായ സംവിധായകൻ പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റിയിരുന്നു

dot image

നടി മഞ്ജു വാര്യർ നായികയായി എത്തിയ ‘കയറ്റം’ എന്ന സിനിമ സൗജന്യമായി ഓൺലൈനിലൂടെ റിലീസ് ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരൻ. ചിത്രം അപ്‌ലോഡ് ചെയ്ത വിമിയോ ലിങ്കും സിനിമയുടെ ഫയൽ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കുമാണ് പുറത്തുവിട്ടത്. ഈ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് സംവിധായകൻ പറയുന്നു. ഒപ്പം മഞ്ജു വാര്യരുടെ ജീവൻ അപകടത്തിൽ ആണെന്നും സനൽകുമാർ ശശിധരൻ ആവർത്തിച്ചു.

മഞ്ജു വാര്യർ തന്നെ നിർമിച്ച ‘കയറ്റം’ പൂർണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. സിനിമയിലെ കാമറ മികവിന് ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. ‘ഒരാൾപൊക്കം’, ‘സെക്‌സി ദുർഗ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ സമാനമായ കാരണങ്ങള്‍ ആരോപിച്ച് നേരത്തെ ടൊവിനോ നായകനായ ‘വഴക്ക്’ ഓൺലൈൻ ആയി റിലീസ് ചെയ്തിരുന്നു.

സംവിധായകന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട് എന്ന് മൂന്ന് വർഷം മുൻപ് ഞാൻ പോസ്റ്റിട്ടതും അതെ തുടർന്ന് അവരുടെ തന്നെ പേരിൽ ഉണ്ടാക്കിയ ഒരു കള്ള പരാതിയിൽ എന്നെ പോലീസ് അറസ്റ്റ് ചെയ്തതും ഓർമയുണ്ടാകും. അന്ന് പറഞ്ഞ രണ്ടു കാര്യങ്ങൾ ഇന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഇത്തവണ അവരുടെ ശബ്ദത്തിൽ തന്നെ കേൾക്കാം. എന്റെ അറസ്റ്റിനു ശേഷം 2022 നവംബറിൽ മഞ്ജു വാര്യർ ഒരു അപരനാമത്തിൽ ഫേസ്ബുക് വഴി എന്നെ ബന്ധപ്പെടുകയായിരുന്നു. എന്റെ ജീവനുവേണ്ടിയുള്ള ചെയ്‌സിംഗ് കൂടിയപ്പോൾ എനിക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാനിപ്പോൾ അമേരിക്കയിലാണ്. കഴിഞ്ഞ രണ്ടുവർഷമായി ഞങ്ങൾ നിരന്തരം ഒരു അപരനാമത്തിൽ സംസാരിക്കുന്നു. മഞ്ജുവാര്യരുടെ ജീവൻ അപകടത്തിലാണ് എന്നത് ഞാൻ ആവർത്തിക്കുന്നു.

മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിവാദത്തിൽ അറസ്റ്റിലായ സംവിധായകൻ പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ ജീവൻ അപകടത്തിലായതിനാലാണ് ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോകേണ്ടി വന്നതെന്നും ഇന്ത്യയിൽ സിനിമ ചെയ്യുന്നത് തുടരാൻ അനുവദിക്കുന്നില്ലെന്നും സംവിധായകൻ പറയുകയുണ്ടായി. നിരവധി പേർ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ‘കയറ്റം’ റിലീസ് ചെയ്യാൻ തനിക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Sanalkumar Sasidharan releases Manju Warrier film for free

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us