വിജയപാതയിൽ തിരിച്ചെത്താൻ ബോളിവുഡ്, ഞെട്ടിച്ച് വിക്കി കൗശൽ; പ്രതീക്ഷ നൽകി 'ഛാവ' ട്രെയ്‌ലർ

ഡിസംബർ ആറിനായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് ഛാവയുടെ റിലീസ് മാറ്റിയത് വലിയ വാർത്തയായിരുന്നു

dot image

വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മറാത്താ രാജാവിന്റെ ചെറുത്തുനിൽപ്പും യുദ്ധങ്ങളും നിറഞ്ഞ ഒരു ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. സാംബാജിയായി വിക്കി കൗശലിന്റെ ഗംഭീര പ്രകടനം തന്നെ സിനിമയിൽ കാണാനാകും എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നു. ചിത്രം ഫെബ്രുവരി 14 ന് തിയേറ്ററിലെത്തും.

ഡിസംബർ ആറിനായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുഷ്പ 2 വിന്റെ റിലീസിനോട് അനുബന്ധിച്ച് ഛാവയുടെ റിലീസ് മാറ്റിയത് വലിയ വാർത്തയായിരുന്നു. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സ്ത്രീ 2, മീമി, ലുക്കാ ചുപ്പി തുടങ്ങിയ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമകൾ നിർമിച്ചവരാണ് മഡോക്ക് ഫിലിംസ്. വിക്കിയുടെ കരിയറിലെ തന്നെ നിർണായകമായ ചിത്രങ്ങളിൽ ഒന്നാണ് ഛാവ. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. സിനിമയുടെ ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു.

'തേരി ബത്തോം മേം ഐസാ ഉൽജാ ജിയാ' എന്ന സിനിമക്ക് ശേഷം ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഛാവ'. ഷാഹിദ് കപൂർ, കൃതി സാനൺ എന്നിവരായിരുന്നു 'തേരി ബത്തോം മേം ഐസാ ഉൽജാ ജിയാ' എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മഡോക്ക് ഫിലിംസും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ആനന്ദ് തിവാരി സംവിധാനം ചെയ്ത 'ബാഡ് ന്യൂസ്' ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങിയ 'ബാഡ് ന്യൂസ്' ബോക്സ് ഓഫീസിൽ ആവറേജ് വിജയം നേടിയിരുന്നു.

Content Highlights: Vicky Kaushal starring Chhaava trailer out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us