കേരളത്തിൽ തലയുടെ വിളയാട്ടം പുലർച്ചെ ആരംഭിക്കും; 'വിടാമുയർച്ചി' ആഘോഷമാക്കാനൊരുങ്ങി അജിത് ഫാൻസ്‌

അജിത്തിന്റെ മുൻ സിനിമയായ തുനിവ് പുലർച്ചെ ഒരു മണി മുതലായിരുന്നു കേരളത്തിലുൾപ്പെടെ ഷോ ആരംഭിച്ചത്. വിടാമുയർച്ചി ഫെബ്രുവരി 6 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും

dot image

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. വലിയ ക്യാൻവാസിൽ ഒരു ആക്ഷൻ സിനിമയായി ഒരുങ്ങുന്ന വിടാമുയർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ കേരള റിലീസുമായി ബന്ധപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രത്തിന് കേരളത്തിൽ പുലർച്ചെയുള്ള ഷോകൾ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തമിഴ്നാട്ടിൽ 9 മണി മുതലാകും ആദ്യ ഷോ ആരംഭിക്കുക. അജിത്തിന്റെ മുൻ സിനിമയായ തുനിവ് പുലർച്ചെ ഒരു മണി മുതലായിരുന്നു കേരളത്തിലുൾപ്പെടെ ഷോ ആരംഭിച്ചത്. വിടാമുയർച്ചി ഫെബ്രുവരി 6 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ മുപ്പത് മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

'ഇത് ഒരിക്കലും ഒരു മാസ് എന്റർടൈയ്നറായിരിക്കില്ല. ആരാധകർ അത്തരമൊരു സിനിമ പ്രതീക്ഷിക്കേണ്ടതില്ല. ഒരു സൂപ്പർഹീറോയെ പ്രതീക്ഷിക്കുന്നവരോട്… ഇത് നിങ്ങൾക്കുള്ള സിനിമയല്ല. വിടാമുയർച്ചി പറയുന്നത് ഒരു സാധാരണ മനുഷ്യൻ അസാധാരണമായ സംഭവങ്ങളിലൂടെ കടന്നു പോകുന്നതിനെക്കുറിച്ചാണ്,' എന്നാണ് സിനിമയെക്കുറിച്ച് മഗിഴ് തിരുമേനി പറഞ്ഞത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'.മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Vidaamuyarchi to have early morning shows in kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us